മീഡിയവണ്‍ പത്താം വാർഷികം; ബഹ്റൈനിൽ ആഘോഷം
text_fieldsമനാമ: മീഡിയവണ്‍ ടി.വി ചാനൽ മലയാള മാധ്യമരംഗത്ത് പത്തുവർഷം തികച്ചതിന്റെ സന്തോഷസൂചകമായി ബഹ്റൈനിൽ ആഘോഷം സംഘടിപ്പിച്ചു. ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്ന ചടങ്ങിൽ സാമൂഹിക, സാംസ്കാരിക മാധ്യമ, ബിസിനസ് മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളടക്കം പ്രവാസി സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ പങ്കെടുത്തു. ബഹ്റൈൻ കേരളീയ സമാജത്തിലെ കെ.കെ. ബാബുരാജൻ ഹാളിൽ നടന്ന ചടങ്ങിൽ പ്രത്യേകം തയാറാക്കിയ കേക്ക് മുറിച്ചുകൊണ്ടാണ് ആഹ്ലാദം പങ്കിട്ടത്. ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കെ.എം. ചെറിയാൻ, മുതിർന്ന മാധ്യമ പ്രവർത്തകൻ സോമൻ ബേബി, കാൻസർ കെയർ ഗ്രൂപ് പ്രസിഡന്റ് ഡോ. പി.വി. ചെറിയാൻ, ലോകകേരള സഭ അംഗം സുബൈർ കണ്ണൂർ, ലുലു ഹൈപ്പർ മാർക്കറ്റ് റീജനൽ മാനേജർ അബ്ദുൽ ഷുക്കൂർ എന്നിവർ ചേർന്ന് കേക്ക് മുറിച്ചു.
മാധ്യമ പ്രവർത്തന രംഗത്ത് പതിറ്റാണ്ടുകാലത്തെ മീഡിയവൺ ചാനലിന്റെ പ്രവർത്തനങ്ങളും നേട്ടങ്ങളും ചിത്രീകരിക്കുന്ന ഡോക്യുമെന്ററിയുടെ പ്രദർശനവും നടന്നു. മീഡിയവൺ ബഹ്റൈൻ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ സഈദ് റമദാൻ നദ്വി അധ്യക്ഷത വഹിച്ചു.
മീഡിയവൺ ബഹ്റൈൻ ബ്യൂറോ ചീഫ് സിറാജ് പള്ളിക്കര സ്വാഗതവും എക്സിക്യൂട്ടിവ് കമ്മറ്റി കൺവീനർ അലി അഷ്റഫ് നന്ദിയും പറഞ്ഞു. കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ഡെയ്ലി ട്രിബ്യൂൺ ചെയർമാൻ പി. ഉണ്ണികൃഷ്ണൻ, ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, കെ.എം.സി.സി വൈസ് പ്രസിഡന്റുമാരായ എ.പി. ഫൈസൽ, ഷംസുദ്ദീൻ വെള്ളികുളങ്ങര, ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ഗുരുദേവ സോഷ്യൽ സൊസൈറ്റി പ്രസിഡൻറ് ചന്ദ്രബോസ്, റോയൽ തായ് എംബസി അഡ്മിൻ കോഓഡിനേറ്റർ മുഹമ്മദ് ഷമീർ, ആസ്റ്റർ ബഹ്റൈൻ എക്സിക്യൂട്ടിവ് ഡയറക്ടർ പി.കെ. ഷാനവാസ്, ദാർ അൽ ശിഫ ഹോസ്പിറ്റൽ മാർക്കറ്റിങ് തലവൻ മുഹമ്മദ് റജുൽ, ബിസിനസ് ഡെവലപ്മെന്റ് മാനേജർ അബ്ദുൽ നസീബ്, ഫുഡ് വേൾഡ് സി.ഇ.ഒ മുഹമ്മദ് ഷവാദ്, ഇൻ ആൻഡ് ഔട്ട് മാനേജിങ് ഡയറക്ടർ മൻസൂർ അഹമ്മദ്, റെഡ് ഹാറ്റ് ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ ഹസീബ്, ഷൗക്കത്ത് അലി ലൈഫ് കെയർ, നിയാസ് ലക്ഷ്വറി, അഡ്വ. ജലീൽ, സാമൂഹിക, സാംസ്കാരിക പ്രവർത്തകരായ കെ.ടി. സലീം, അബ്ദുൽ റഹ്മാൻ അസീൽ, ഷെമിലി പി. ജോൺ, റഫീഖ് അബ്ദുല്ല, എ.പി. ഫൈസൽ, ഗഫൂർ കൈപ്പമംഗലം, നിസാർ കൊല്ലം, സജി മാർക്കോസ്, പി.വി. സിദ്ദീഖ്, ബദറുദ്ദീൻ പൂവാർ, ഫിറോസ് തിരുവത്ര, കമാൽ മുഹ്യിദ്ദീൻ, ഷംസ് കൊച്ചിൻ, സൽമാനുൽ ഫാരിസ്, പങ്കജ് നാഭൻ, യു.കെ. അനിൽകുമാർ, നൗഷാദ് മഞ്ഞപ്പാറ, രാധാക്യഷ്ണൻ തിക്കോടി, യോഗാനന്ദ്, അഫ്സൽ തിക്കോടി, ദിജീഷ്, സിബിൻ സലീം, ജോഷി നെടുവേലിൽ, ഗിരീഷ്, അജി പി. ജോയ് തുടങ്ങിയവർ പങ്കെടുത്തു. മീഡിയവൺ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ മജീദ് തണൽ, ഷംജിത്ത്, അബ്ദുല്ല കുറ്റ്യാടി, സജീബ്, എം.എം. സുബൈർ, ഷാഹുൽ ഹമീദ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.