പഠന മികവിനു സ്നേഹാദരം നൽകി മീഡിയവൺ; മബ്റൂക് ഗൾഫ് ടോപ്പേഴ്സ് ശ്രദ്ധേയമായി
text_fields
മീഡിയവൺ ‘മബ്റൂക് ഗൾഫ് ടോപ്പേഴ്സ്’ ബഹ്റൈൻ പാർലമെന്റ് രണ്ടാം ഉപാധ്യക്ഷൻ അഹ്മദ് അബ്ദുൽ വാഹിദ് ഖറാത്ത ഉദ്ഘാടനം ചെയ്യുന്നു
മനാമ: പ്രവാസി വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ മികവിന് മീഡിയവണ്‍ ഏര്‍പ്പെടുത്തിയ മബ്റൂക് ഗള്‍ഫ് ടോപ്പേഴ്സ് പുരസ്കാരങ്ങള്‍ ബഹ്റൈനിൽ വിതരണം ചെയ്തു. പത്താം ക്ലാസിലും പ്ലസ് ടുവിലും ഉന്നത വിജയം നേടിയവർക്ക് മീഡിയവണിന്റെ സ്നേഹാദരം നൽകിയ ‘മബ്റൂക് ഗൾഫ് ടോപ്പേഴ്സ്' പരിപാടി ബഹ്റൈൻ പാർലമെന്റ് രണ്ടാം ഉപാധ്യക്ഷൻ അഹ്മദ് അബ്ദുൽ വാഹിദ് ഖറാത്ത ഉദ്ഘാടനം ചെയ്തു.
ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ ഒരുക്കിയ പ്രൗഢഗംഭീര ചടങ്ങില്‍ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ബഹ്റൈനിലെ പ്രവാസി സമൂഹത്തിലെ നാനാതുറകളിലുള്ളവരുടെയും സാന്നിധ്യത്തിലായിരുന്നു പരിപാടി. പാർലമെൻറ് അംഗം മുഹമ്മദ് ഹുസൈൻ ജനാഹി, മീഡിയവൺ സി.ഇ.ഒ റോഷൻ കക്കാട്ട് എന്നിവർ മുഖ്യാതിഥികളായി.
വിവിധ ഇന്ത്യന്‍ സ്കൂളുകളിൽനിന്ന് 90 ശതമാനത്തിലധികം മാര്‍ക്ക് വാങ്ങി വിജയിച്ച 150ഓളം വിദ്യാർഥികളാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. ബഹ്റൈനിലെ വിവിധ സ്കൂളുകളുടെ പ്രിൻസിപ്പൽമാരെയും ചടങ്ങിൽ ആദരിച്ചു. വിവിധ സാമൂഹിക പ്രവർത്തകരും സംഘടന പ്രതിനിധികളും പരിപാടിയിൽ സംബന്ധിച്ചു.
മീഡിയവൺ ബഹ്റൈൻ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ സഈദ് റമദാൻ നദ്വി അധ്യക്ഷത വഹിച്ച പരിപാടിയിൽ മീഡിയവൺ ബഹ്റൈൻ ബ്യൂറോ ചീഫ് സിറാജ് പള്ളിക്കര സ്വാഗതവും മീഡിയവൺ ബഹ്റൈൻ എക്സിക്യൂട്ടിവ് അംഗം ഷംജിത്ത് നന്ദിയും പറഞ്ഞു. ഷിഫ അൽ ജസീറ മാനേജിങ് ഡയറക്ടർ സിയാദ് ഉമർ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സോണൽ ഹെഡ് മുഹമ്മദ് റഫീഖ്, ഫേബർ കാസിൽ കൺട്രി ഡയറക്ടർ അബ്ദുൽ ഷുക്കൂർ മുഹമ്മദ്, സുബി ഹോംസ് മാനേജിങ് ഡയറക്ടർ നജീബ് കടലായി, കാമ്പസ് എബ്രോഡ് ജനറൽ മാനേജർ ഷിഹാബ് പുത്തേഴത്ത് എന്നിവർ വിവിധ സ്കൂളുകളിലെ വിദ്യാർഥികളെ ആദരിച്ചു.
മീഡിയവൺ സൗദി-ബഹ്റൈൻ മാർക്കറ്റിങ് ഹെഡ് ഹസനുൽ ബന്ന, മീഡിയവൺ ബഹ്റൈൻ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ സുബൈർ എം.എം, മജീദ് തണൽ, അബ്ദുൽ ഖാദർ പി.എം, ഷംജിത്ത്, ബഷീർ മലയിൽ, അബ്ബാസ് മലയിൽ, അബ്ദുല്ല കുറ്റ്യാടി, ഗൾഫ് മാധ്യമം ബഹ്റൈൻ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ ജമാൽ നദ്വി ഇരിങ്ങൽ എന്നിവർ പരിപാടിയിൽ വിവിധ സ്കൂളുകളുടെ പ്രിൻസിപ്പൽമാരെ ആദരിച്ചു.
ഷിഫ അൽ ജസീറ ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ സെന്റേഴ്സ്, മലബാർ ഗോൾഡ്, കാമ്പസ് എബ്രോഡ്, ഫേബർ കാസിൽ, സുബി ഹോംസ്, ഫുഡ് സിറ്റി, മക്ഗ്രോ സയാനി, ഖലൈഫാത്ത്, ഡി ഫോർ ഡി, ആഷ് ടെൽ, ഹീറ്റ്സ്, ബ്രെയിനോ ബ്രെയിൻ, ലൈഫ് ലൈൻ, അവാൽ പ്രസ് എന്നിവരായിരുന്നു പരിപാടിയുടെ പ്രായോജകർ.
പ്രോഗ്രാം കോഓഡിനേറ്റർ അലി അഷ്റഫ്, ജനറൽ കൺവീനർ സജീബ്, വി. അബ്ദുൽ ജലീൽ, അജ്മൽ ശറഫുദ്ദീൻ, എം. ബദ്റുദ്ദീൻ, ഷാഹുൽ ഹമീദ്, അബ്ദുല്ല, സൽമ സജീബ്, ഷബീഹ ഫൈസൽ, മസീറ നജാഹ്, വഹീദ ഫൈസൽ, ഷിജിന ആഷിഖ്, ഹേബ ഷക്കീബ്, സമീറ നൗഷാദ്, ജമാൽ നദ്വി, ഗഫൂർ മൂക്കുതല, സുബൈർ എം.എം, എ. അഹ്മദ് റഫീഖ്, മുഹമ്മദ് മുഹ്യിദ്ദീൻ, വി. അബ്ദുൽ ജലീൽ, അനീസ് വി.കെ, ജാബിർ, എം.സി. ഹാരിസ്, സി.എം. മുഹമ്മദലി, മുഹമ്മദലി മലപ്പുറം, സമീർ ഹസൻ, ആഷിക് എരുമേലി, ഫാറൂഖ് വി.പി, പി.പി. ജാസിർ, ജുനൈദ്, നൗമൽ റഹ്മാൻ, സാജിർ, സക്കീർ ഹുസൈൻ, ജലീൽ മുട്ടിക്കൽ, ഷൗക്കത്തലി, ഷമീം ജൗദർ, കെ. സലാഹുദ്ദീൻ, ഷാക്കിർ എന്നിവർ നേതൃത്വം നൽകി.
പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള മെഡലുകളും സർട്ടിഫിക്കറ്റുകളും പാർലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ ജനാഹി സമ്മാനിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.