മീഡിയവണ്‍ മബ്റൂക് ഗൾഫ് ടോപ്പേഴ്സ് നാളെ
text_fieldsമനാമ: പ്രവാസി വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ മികവിന് സ്നേഹാദരം നൽകുന്ന മീഡിയവൺ ‘മബ്റൂക് ഗൾഫ് ടോപ്പേഴ്സ്’ പരിപാടി വെള്ളിയാഴ്ച വൈകീട്ട് 4.30ന് ബഹ്റൈൻ കേരളീയ സമാജത്തിൽ നടക്കും. പത്താംക്ലാസിലും പ്ലസ്ടുവിലും 90 ശതമാനത്തിലേറെ മാര്‍ക്ക് നേടി ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് മീഡിയവണ്‍ ഏര്‍പ്പെടുത്തിയ മബ്റൂക് ഗള്‍ഫ്
ടോപ്പേഴ്സ് പുരസ്കാരങ്ങള്‍ ചടങ്ങിൽ വിതരണം ചെയ്യും. ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് ഉദ്ഘാടനം നിർവഹിക്കും. പാർലമെൻറ് രണ്ടാം ഉപാധ്യക്ഷൻ അഹ്മദ് അബ്ദുൽ വാഹിദ് ഖറാത്ത, മുൻ തൊഴിൽ മന്ത്രി അബ്ദുൽ നബി അൽ ശുഅല, പാർലമെൻറ് അംഗം മുഹമ്മദ് ഹുസൈൻ ജനാഹി, മീഡിയവൺ സി.ഇ.ഒ മുഹമ്മദ് റോഷൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. ബഹ്റൈനിലെ വിവിധ സ്കൂളുകളുടെ പ്രിൻസിപ്പൽമാരെ ചടങ്ങിൽ ആദരിക്കും. വിവിധ വിദ്യാലയങ്ങളിൽനിന്ന് ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ ‘ഗൾഫ് മബ്റൂക് ടോപ്പേഴ്സ്’ പുരസ്കാരങ്ങൾ ഏറ്റുവാങ്ങും. സുബി ഹോംസുമായി സഹകരിച്ചാണ് പരിപാടി ഒരുക്കുന്നത്. രക്ഷിതാക്കളെയും വിദ്യാർഥികളെയും പ്രവാസി സമൂഹത്തിലെ നാനാതുറകളിൽപെട്ടവരെയും പങ്കെടുപ്പി ച്ചാണ് ഗൾഫ് മബ്റൂക് ടോപ്പേഴ്സ് പുരസ്കാരദാന സംഗമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.