ചികിത്സാ സഹായം കൈമാറി
text_fieldsമനാമ: വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ ബഹ്റൈൻ ചാപ്റ്റർ, ഇനാറ മോൾ ചികിത്സാ സഹായ സമിതിയുമായി ചേർന്ന് സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുക സമിതി ചെയർമാൻ മജീദ് തണലിന് കൈമാറി. രക്ഷാധികാരി അഭിലാഷ് അരവിന്ദ്, ഭരണസമിതി അംഗങ്ങളായ സൈഫുദ്ദീൻ കൈപ്പമംഗലം, ഷാജഹാൻ, തൃശൂർ ജില്ല എക്സിക്യൂട്ടിവ് അംഗം ശശികുമാർ ഗുരുവായൂർ, തിരുവനന്തപുരം ജില്ല എക്സിക്യൂട്ടിവ് അംഗങ്ങളായ സെൻ ചന്ദ്ര, ജയചന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ലേബർ ക്യാമ്പുകളിൽ തൊഴിലാളികൾക്ക് സൗജന്യമായി ബിരിയാണി വിതരണം ചെയ്തു. പുതുവത്സരത്തോടനുബന്ധിച്ചു വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിൽ സമ്മാനം നേടിയ ചിത്രങ്ങൾ ഉൾപ്പെടുത്തിയ കലണ്ടർ സാമൂഹികപ്രവർത്തകൻ ഹാരിസ് പഴയങ്ങാടി പ്രകാശനംചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.