Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2023 6:55 AM IST Updated On
date_range 11 Aug 2023 6:55 AM ISTശൂരനാട് കൂട്ടായ്മ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഇന്ന്
text_fieldsbookmark_border
മനാമ: ബഹ്റൈൻ ശൂരനാട് കൂട്ടായ്മയുടെ പത്താം വാർഷികത്തോട് അനുബന്ധിച്ച് മനാമ അൽ റഹീബ് മെഡിക്കൽ സെന്ററുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് 11ന് രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒന്നുവരെ നടക്കും. സാധാരണക്കാരായ പ്രവാസികൾക്ക് വേണ്ടി നിരവധി സൗജന്യചെക്കപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്.
എല്ലാ പ്രവാസികളും കുട്ടികളും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് പ്രസിഡൻറ് ഹരീഷ് നായർ,ജനറൽ സെക്രട്ടറി അൻവർ ശൂരനാട് എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം. ക്യാമ്പ് കൺവീനർമാർ: ഷെമീർ (66367260), സതീഷ് ചന്ദ്രൻ (39851402), സുമി ഷെമീർ (66367241), പ്രദീപ് കുമാർ (37795068).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story