ഗുദൈബിയ കൂട്ടം - ശിഫ അൽ ജസീറ മെഡിക്കൽ ക്യാമ്പ്
text_fieldsഗുദേബിയ: ഗുദൈബിയ കൂട്ടം ശിഫ അൽ ജസീറ ആശുപത്രിയുമായി ചേർന്ന് മെഡിക്കൽ ക്യാമ്പും സ്തനാർബുദ ബോധവത്കരണ സെമിനാറും നടത്തി. ഗുദൈബിയ കൂട്ടം ലേഡീസ് വിങ് മനാമ ശിഫ അൽ ജസീറ ആശുപത്രിയിൽ നടത്തിയ ക്യാമ്പിൽ അറുപതോളം പേർ പങ്കെടുത്തു. ബോധവത്കരണ സെമിനാറിന് ഡോ. ബെറ്റി മറിയാമ്മ ബോബൻ നേതൃത്വം നൽകി. ഗുദൈബിയ കൂട്ടം എക്സിക്യൂട്ടിവ് അംഗം പ്രവീണ സ്വാഗതവും അനുപ്രിയ നന്ദിയും പറഞ്ഞു. ലേഡീസ് വിങ് ഗ്രൂപ്പിൽ നടത്തിയ ക്വിസ് മത്സരത്തിൽ വിജയികളായ സജിത സലാം, നസീറ ജെലീൽ എന്നിവർക്ക് സമ്മാനവും നൽകി. ഗ്രൂപ് അഡ്മിൻ സുബീഷ് നിട്ടൂർ, അൻസാർ മൊയ്ദീൻ, എക്സിക്യൂട്ടിവ് അംഗങ്ങളായ മുജീബ് റഹ്മാൻ, ജിഷാർ കടവല്ലൂർ, ജയിസ് ജാസ്, കോഓഡിനേറ്റർമാരായ ഗോപി, ഫയാസ് ഫലസുദ്ദീൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.