തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പ്
text_fieldsമനാമ: ദാദാഭായ് കൺസ്ട്രക്ഷനും കാൻസർ കെയർ ഗ്രൂപ്പും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. എക്കറിലെ ദാദാഭായ് കൺസ്ട്രക്ഷൻ പരിസരത്ത് നടന്ന ക്യാമ്പിൽ 400ലധികം തൊഴിലാളികൾ പങ്കെടുത്തു. സർക്കാർ ആശുപത്രികൾ, സൽമാനിയ മെഡിക്കൽ കോംപ്ലക്സ്, അൽ ഹിലാൽ ആശുപത്രി, മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ എന്നിവയുൾപ്പെടെ വിവിധ ആശുപത്രികളിലെ ഡോക്ടർമാർ തൊഴിലാളികളെ പരിശോധിച്ചു.
ശാന്തിഗിരി ആയുർവേദിക് സെന്ററിന്റെ ആയുർവേദ സ്പെഷാലിറ്റി പരിശോധനയും വിഷൻ ആൻഡ് സ്റ്റൈൽ ഒപ്റ്റിക്കൽസിന്റെ നേത്രപരിശോധനയും ഉണ്ടായിരുന്നു. ഹൃദയ, ശ്വാസകോശ ആരോഗ്യത്തെക്കുറിച്ച് പാരാമെഡിക് അക്കാദമിക് ടീമിൽനിന്നുള്ള ഹുസ്നിയ കരീമി, ആയുർവേദത്തെയും യോഗയെയും കുറിച്ച് മിഡിൽ ഈസ്റ്റ് ഹോസ്പിറ്റലിനു കീഴിലുള്ള ശാന്തിഗിരി ആയുർവേദിക് സെന്ററിലെ ഡോ. രാജി ശ്യാം എന്നിവർ ബോധവത്കരണ ക്ലാസ് നടത്തി. ക്യാമ്പിൽ പങ്കെടുത്തവർക്ക് ബഹ്റൈൻ ഫിനാൻസിങ് കമ്പനി സമ്മാനങ്ങൾ നൽകി.
ദാദാഭായ് കൺസ്ട്രക്ഷൻ മാനേജിങ് ഡയറക്ടർ ഷബീർ ദാദാഭായ്, മുഹമ്മദ് ദാദാഭായ്, സൽമാൻ ദാദാഭായ്, സി.ഇ.ഒ അജിത് കുമാർ, ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ദാദാഭായ് കൺസ്ട്രക്ഷൻ എച്ച്.ആർ മാനേജർ രാകേഷ് റെയ്ന ഇവന്റ് ജനറൽ കോഓഡിനേറ്ററും കാൻസർ കെയർ ഗ്രൂപ് പ്രസിഡന്റ് ഡോ. പി.വി. ചെറിയാൻ മെഡിക്കൽ കോഓഡിനേറ്ററുമായിരുന്നു.
ക്യാമ്പിനുശേഷം നടന്ന ചടങ്ങിൽ ദാദാഭായ് മാനേജിങ് ഡയറക്ടർ ഷബീർ ദാദാഭായ്, മൈസ ദാദാഭായ്, മുഹമ്മദ്, സൽമാൻ ദാദാഭായ് എന്നിവർ ഡോക്ടർമാരെയും നഴ്സുമാരെയും പാരാമെഡിക്കൽ, മറ്റ് അനുബന്ധ മെഡിക്കൽ സ്റ്റാഫ്, വളന്റിയർമാർ എന്നിവരെയും ആദരിച്ചു. എല്ലാ തൊഴിലാളികൾക്കും പ്രഭാത, ഉച്ചഭക്ഷണ പാക്കറ്റുകൾ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.