ബഹ്റൈനിലെ െബറിയൽ മൗണ്ട്സ് യുനസ്കോയുടെ പൈതൃക പട്ടികയിലേക്ക്
text_fieldsമനാമ: യുനസ്കോയുടെ ലോക പൈതൃക പട്ടികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏഴ് ആഗോള സ്ഥലങ്ങളുടെ മുൻനിരയിൽ ബഹ്റ ൈനിലെ െബറിയൽ മൗണ്ട്സും (ശ്മശാനക്കുന്നുകൾ). അസർബൈജാനിലെ ബകുവിൽ നടന്നുവരുന്ന യുനസ്കോയുടെ പൈതൃക കമ്മിറ്റി യോഗത്തിലെ ഇന്നലെ നടന്ന സെഷനിലാണ് സുപ്രധാന തീരുമാനം ഉണ്ടായത്.
ബഹ്റൈനൊപ്പം ഇന്ത്യ, ആസ്ട്രേലിയ, ചൈന, ഇന്തോനേഷ്യ, ജപ്പാൻ, ലാവോ തുടങ്ങിയ രാജ്യങ്ങളിലെ ചരിത്രപ്രധാനമായ സ്ഥലങ്ങളും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽനിന്നുള്ളത് രാജസ്ഥാനിലെ ജയ്പൂർ സിറ്റിയാണ്. ബഹ്റൈനിലെ െബറിയൽ മൗണ്ട്സ് ബി.സി 2050 നും 1750 നും ഇടയ ിൽ നിർമ്മിക്കപ്പെട്ടതാണ്. ദിൽമൻ സംസ്ക്കാരത്തിെൻറ അടയാളം പേറുന്ന ഇൗ സ്മൃതികുടീരങ്ങൾ പല സന്ദർഭങ്ങളിലും ലോകശ്രദ്ധ നേടിയിട്ടുണ്ട്. ലോക ചരിത്രകാരൻമാരുടെ വരവിനും ഗവേഷണത്തിനും ഇൗ കുന്നുകൾ കാരണമായിട്ടുമുണ്ട്.
രാജ്യത്തിെൻറ പടിഞ്ഞാറൻ ഭാഗത്തായി 21 സ്ഥലങ്ങളിലായി വ്യാപിച്ച് കിടക്കുന്നതാണ് ഇവ. ആകെ 11,774 െബറിയൽ മൗണ്ടുകളാണ് ഇൗ മേഖലയിലുള്ളത്. പുരാതന കാലത്ത് വ്യാപാര കേന്ദ്രം എന്ന നിലയിൽ ലോകശ്രദ്ധ നേടിയിരുന്ന ബഹ്റൈനിൽ അന്ന് നിലവിലുണ്ടായിരുന്ന ദിൽമൻ സംസ്ക്കാരത്തിെൻറ ഭാഗമായാണ് ഇവ സ്ഥാപിക്കപ്പെട്ടതെന്നാണ് നിഗമനം. ഒാരോ കുന്നുകൾക്കും പലതരത്തിലാണ് വലുപ്പം. ചിലതിന് ഒന്നുമുതൽ രണ്ടുവരെ മീറ്റർ ഉയരമുണ്ട്. ഇൗ കുന്നുകളിെല ശവക്കല്ലറകൾക്ക് ഏറെ പ്രത്യേകതകളുള്ളതായാണ് ഖനനത്തിൽ വ്യക്തമായിട്ടുള്ളത്. പല കല്ലറകളുടെയും അറകളിൽ പാറ, മണ്ണ്, മൃതദേഹങ്ങളുടെ അവശിഷ്ടം എന്നിവ ഇപ്പോഴും കണ്ടെടുക്കാൻ കഴിയുന്നുണ്ട്. മരം, പ്ലാസ്റ്റർ, ചുണ്ണാമ്പുക്ക
ല്ല്, മണ്ണ് എന്നിവ ഉപയോഗിച്ചാണ് കല്ലറകൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത്.
ദിൽമൻ സംസ്ക്കാര കാലത്തെ െബറിയൽ മൗണ്ടുകളിൽ നിന്ന് ശേഖരിച്ച മാതൃകകൾ ബഹ്റൈൻ നാഷണൽ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കുട്ടികളുടെയും സ്ത്രീകളുടെയും പുരുഷൻമാരുടെയും ശവങ്ങൾ അടക്കം ചെയ്ത വലിയ മൺഭരണികളിൽ മറ്റ് വസ്തുക്കളും സൂക്ഷിച്ച് വച്ചതായും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ദിൽമൻ ജനത ഉപേയാഗിച്ചിരുന്ന ആഭരണം, ആയുധം, പാത്രങ്ങൾ എന്നിവയും ബഹ്റൈനിലെ മുൻ ഖനനങ്ങളിൽ കണ്ടെടുത്തിരുന്നു.
ദിൽമൻ ജനത ഉപയോഗിച്ചിരുന്ന മൺഭരണികളും പാത്രങ്ങളും വിവിധ ഗൾഫ് രാജ്യങ്ങളുടെ പൗരാണിക അവശിഷ്ടങ്ങളിൽ നിന്നും കണ്ടെടുത്തിട്ടുമുണ്ട്. 2017 മേയിൽ അബുദബിയിലെ സർ ബനിയാസ് െഎലൻഡിലെ തെക്ക് പടിഞ്ഞാറ് തീരപ്രദേശത്ത് ഖനനം ചെയ്തെടുത്ത വസ്തുക്കളിൽനിന്ന് ബഹ്റൈനിൽ നിർമ്മിച്ചതെന്ന് വ്യക്തമായ വലിയ രണ്ട് മൺഭരണി കണ്ടെടുത്തിരുന്നു. 4000 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ചതാണ് ഇൗ മൺപാത്രങ്ങൾ എന്നും തെളിയിക്കപ്പെട്ടു. അന്ന് ദിൽമൻ മുദ്രയും അവിടെനിന്ന് കണ്ടെടുക്കപ്പെട്ടതും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ബഹ്റൈൻ,യു.എ.ഇ, ഇറാഖ്, തെക്കനേഷ്യ എന്നീ രാജ്യങ്ങൾ തമ്മിൽ 4000 വർഷങ്ങൾക്ക് മുമ്പ് വാണിജ്യബന്ധം നിലനിന്നിരുന്നു എന്നും അന്നത്തെ ഖനന വസ്തുക്കളിലൂടെ തെളിഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.