തൊഴിലാളികൾക്കായി ഈ വർഷത്തെ ഏറ്റവും വലിയ ഇഫ്താർ വിതരണം ഇന്ന്
text_fieldsമനാമ: വിവിധ ലേബർ ക്യാമ്പുകളിലെ തൊഴിലാളികളെ ഒരു കുടക്കീഴിൽ ഒരുമിപ്പിച്ച് നടത്തുന്ന മെഗാ ഇഫ്താർ വിതരണം ഇന്ന് തൂബ്ലിയിൽ നടക്കും. എല്ലാ വർഷവും ചെയ്തു വരാറുള്ള ഈ ഇഫ്താറിന്റെ ഈ വർഷത്തെ വിതരണമാണ് ഇന്ന് നടക്കുക.
ഇന്ന് വൈകീട്ട് നാലിന് ക്യാപിറ്റൽ ഗവർണറേറ്റ് ഡയറക്ടർ ഓഫ് ഇൻഫർമേഷൻ ആൻഡ് ഫോളോ അപ് യൂസഫ് യാഖൂബ് ലോറി മുഖ്യകാർമികത്വം വഹിക്കുന്ന ചടങ്ങിൽ വിവിധ മന്ത്രാലയ ഉദ്യോഗസ്ഥർ, വൺ ബഹ്റൈൻ ഭാരവാഹി ആന്റണി പൗലോസ്, വളന്റിയർ ടീം, വിവിധ സാമൂഹിക സേവന സന്നദ്ധർ, മീഡിയ പ്രവർത്തകർ, സംഘടന ഭാരവാഹികൾ, സ്ഥാപന ഉടമകൾ, മറ്റു വിവിധ മേഖലയിലുള്ളവർ പങ്കെടുക്കുമെന്ന് കോഓഡിനേറ്റർ ബഷീർ അമ്പലായി വാർത്ത കുറിപ്പിൽ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.