Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമെഗാ മെഡിക്കൽ ക്യാമ്പ്...

മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
സമസ്ത ബഹ്റൈൻ ശിഫ അൽ ജസീറ ഹോസ്പിറ്റലിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ്
cancel
camera_alt

സമസ്ത ബഹ്റൈൻ ശിഫ അൽ ജസീറ ഹോസ്പിറ്റലിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ്


മനാമ: സമസ്ത ബഹ്റൈൻ ഇർശാദുൽ മുസ്‌ലിമീൻ മദ്റസ മനാമ അൽ ഇത്ഖാൻ - 2024 ത്രൈമാസ കാമ്പയിന്റെ ഭാഗമായി ശിഫ അൽ ജസീറ ഹോസ്പിറ്റൽ & മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. മനാമ ഗോൾഡ് സിറ്റി സമസ്ത ഓഡിറ്റോറിയത്തിൽ നടന്ന മെഡിക്കൽ ക്യാമ്പിൽ വിവിധ ടെസ്റ്റുകളും ജനറൽ മെഡിസിൻ, ഇന്റേണൽ മെഡിസിൻ, ഇ.എൻ.ടി, ഡെന്റൽ, ഓർത്തോപീഡിക് എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സൗജന്യ സേവനങ്ങളും ലഭ്യമായിരുന്നു.

ശിഫ അൽജസീറ ഹോസ്പിറ്റൽ മാനേജ്മെന്റ് സ്റ്റാഫംഗങ്ങളായ ശക്കീർ, സുൽഫിക്കർ കബീർ, ലാൽ, ഹസ്ബുല്ല, സമസ്ത ബഹ്റൈൻ സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ്, വർക്കിങ് പ്രസിഡന്റ് വി.കെ. കുഞ്ഞഹമ്മദ് ഹാജി, വൈസ് പ്രസിഡന്റ് ഹാഫിള് ശറഫുദ്ദീൻ മൗലവി, സമസ്ത കോഓഡിനേറ്റർമാരായ അശ്റഫ് അൻവരി ചേലക്കര, ഫാസിൽ വാഫി, മനാമ കമ്മിറ്റി ഭാരവാഹികളായ നവാസ് കുണ്ടറ, സജീർ പന്തക്കൽ, സുലൈമാൻ പറവൂർ, സുബൈർ അത്തോളി, ജാഫർ കൊയ്യോട്, റൗഫ് കണ്ണൂർ, സ്വാലിഹ് കുറ്റ്യാടി, റഫീഖ് എളയിടം, റാശിദ് കക്കട്ട്, മുഷ്ത്താഖ്, സുൽഫിക്കർ, നസീർ കണ്ണൂർ തുടങ്ങിയവർ ക്യാമ്പിനു നേതൃത്വം നൽകി.

ഇരുനൂറിലധികം ആളുകൾ ക്യാമ്പ് പ്രയോജനപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical campBahrain News
News Summary - mega medical camp was organized
Next Story