വനിതകൾക്ക് അംഗത്വം; എസ്.എൻ.സി.എസിന്റെ നടപടി അഭിനന്ദനാർഹമെന്ന് അമീന ഇ. അൽജാസിം
text_fieldsമനാമ: എസ്.എൻ.സി.എസ് മെംബേഴ്സ് നൈറ്റ് 2023ന്റെ ഭാഗമായി ബാംഗ് സാങ് തായ് ഹോട്ടലിൽ നടന്ന വിപുലമായ ചടങ്ങിൽ ആദ്യഘട്ടത്തിൽ 12 വനിതകൾക്ക് അംഗത്വം നൽകി. സ്ത്രീശാക്തീകരണവും സ്ത്രീ സമത്വവും ലക്ഷ്യമിട്ട് വനിതകളെ മുഖ്യധാരയിലേക്കെത്തിക്കുന്നതിന്റെ ഭാഗമായാണ് സംഘടന വനിതകൾക്ക് അംഗത്വം നൽകാൻ തീരുമാനിച്ചത്. സാമൂഹിക മന്ത്രാലയത്തിലെ എൻ.ജി.ഒ ആക്ടിങ് ഡയറക്ടർ അമീന ഇ. അൽജാസിം ചടങ്ങ് ഉദ്ഘാടനം ചെയ്തു. വനിതകൾക്ക് അംഗത്വം നൽകാൻ എസ്.എൻ.സി.എസ് മുന്നോട്ടുവന്നതിനെ അവർ പ്രശംസിച്ചു. ബഹ്റൈൻ മന്ത്രാലയത്തിന്റെ എല്ലാപിന്തുണയും വാഗ്ദാനംചെയ്യുകയും ചെയ്തു.
സ്ത്രീ ശാക്തീകരണത്തിനായി ഭരണാധികാരികൾ നൽകുന്ന പിന്തുണ ചൂണ്ടിക്കാണിച്ച അവർ ശ്രീനാരായണഗുരുവിനെ കുറിച്ചും തന്റെ പ്രസംഗത്തിൽ പ്രതിപാദിച്ചു. അംഗങ്ങളുടെ വിപുലമായ കലാപരിപാടികളും അരങ്ങേറി. അംഗങ്ങളെ നാല് ഗ്രൂപ്പുകളായി തിരിച്ച് നടത്തിയ മത്സരങ്ങളിൽ വിജയികളായവർക്ക് വ്യക്തിഗത ഇനങ്ങളിലും ഗ്രൂപ് തലത്തിലും സമ്മാനങ്ങൾ വിതരണംചെയ്തു. സീനിയർ അംഗം എം.ടി. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള ടീമാണ് ആർ. ഗോപിനാഥൻ മെമ്മോറിയൽ എവർറോളിങ് ട്രോഫി കരസ്ഥമാക്കിയത്.
ചെയർമാൻ സുനീഷ് സുശീലൻ അധ്യക്ഷത വഹിച്ചു. അമീന അൽ ജാസിമിന് എസ്.എൻ.സി.എസിന്റെ സ്നേഹോപഹാരം കൈമാറി. ജുന ജയൻ, മനീഷ സന്തോഷ്, ജിനേഷ് രാജേന്ദ്രൻ എന്നിവർ അവതാരകരായിരുന്നു. എസ്.എൻ.സി.എസ് ജനറൽ സെക്രട്ടറി വി.ആർ. സജീവൻ സ്വാഗതവും മെംബർഷിപ് സെക്രട്ടറി ഷൈൻ ചെല്ലപ്പൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.