ആദ്യ നോവലിന്റെ ആഹ്ലാദത്തിൽ മെർലിൻ
text_fieldsമനാമ: ഇന്ത്യൻ സ്കൂൾ വിദ്യാർഥിനിയായ മെർലിൻ വിൽസൺ ഡിസൂസ തന്റെ ആദ്യ രചന വെളിച്ചം കണ്ടതിന്റെ ആഹ്ലാദത്തിലാണ്.
17കാരിയായ മെർലിൻ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്. ‘അൺ കണ്ടീഷണൽ ലവ്’ എന്ന പേരിൽ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് നോവലിന് മികച്ച പ്രതികരണമാണ് വായനക്കാരിൽനിന്ന് ലഭിക്കുന്നത്. 2011ൽ ഇന്ത്യൻ സ്കൂളിൽ എൽ.കെ.ജിയിൽ ചേർന്നതുമുതൽ, മെർലിൻ കഥയെഴുത്തിനോടുള്ള അഭിനിവേശം വളർത്തിയെടുത്തിരുന്നു.
അത് ഇപ്പോൾ ഒരു മുഴുനീള നോവലായി പ്രസിദ്ധീകരിക്കപ്പെട്ടിരിക്കയാണ്. സ്വന്തം ജീവിതാനുഭവങ്ങളാണ് എഴുത്തിനുള്ള പ്രേരക ശക്തിയെന്ന് മെർലിൻ പറയുന്നു. തന്റെ ചിന്തകളെ വാക്കുകളാക്കി മാറ്റാനും അനുഭവങ്ങളുടെ ആവിഷ്കാരത്തിനുള്ള ഉപാധിയാക്കിമാറ്റാനും സാധിച്ചു. സ്നേഹം, വിശ്വാസം, ക്ഷമ, വീണ്ടെടുപ്പ് എന്നീ ആശയങ്ങളെ ചുറ്റിപ്പറ്റിയാണ് തന്റെ നോവലെന്നും മെർലിൻ വിശദീകരിക്കുന്നു.
കൊങ്കണി മാതൃഭാഷയായ മെർലിൻ എൽ.കെ.ജിയിൽ ചേർന്നത് മുതൽ സർഗാത്മക രചനയിൽ മികവ് പുലർത്തിവരുന്നു. പിതാവ് വിൽസൺ ഡിസൂസ അവാൽ ഗൾഫ് മാനുഫാക്ചറിങ്ങിൽ ജോലി ചെയ്യുന്നു.
പ്രിസില വിൽസൺ ഡിസൂസയാണ് മാതാവ്. ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി.രാജപാണ്ഡ്യൻ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി എന്നിവർ മെർലിനെ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.