മിഡിൽ ഇൗസ്റ്റ് ഹരിത പദ്ധതി: ബഹ്റൈെൻറ പൂർണ പിന്തുണ –പ്രധാനമന്ത്രി
text_fieldsമനാമ: മിഡിൽ ഇൗസ്റ്റ് ഹരിത പദ്ധതിക്ക് ബഹ്റൈെൻറ പൂർണ പിന്തുണയുണ്ടാകുമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി. മിഡിൽ ഇൗസ്റ്റ് ഗ്രീൻ ഇനിഷ്യേറ്റിവ് ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് ആൽ സുഊദ് ഉച്ചകോടി ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതി സംരക്ഷണത്തിനും കാലാവസ്ഥ വ്യതിയാനം തടയാനും ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. പരിസ്ഥിതി സംരക്ഷണം സാധ്യമാക്കാൻ ആഗോളതലത്തിൽ നടന്നുകൊണ്ടിരിക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമാണ് ഇതെന്നും കിരീടാവകാശി ചൂണ്ടിക്കാട്ടി. സൗദി അറേബ്യ ഇതിനായി തയാറാക്കിയ സമഗ്ര പദ്ധതി മാതൃകാപരമാണ്. 2060ൽ കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കാനുള്ള കഴിഞ്ഞ ദിവസത്തെ ബഹ്റൈൻ പ്രഖ്യാപനവും ഇതോട് ചേർത്ത് വായിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. വരും തലമുറക്കായി പരിസ്ഥിതി സുരക്ഷിതമായി വെക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. കാർബൺ ബഹിർഗമനം 2060 ഓടെ പൂജ്യത്തിലെത്തിക്കാനുള്ള സൗദി ശ്രമങ്ങൾക്കും അദ്ദേഹം പിന്തുണ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.