Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവിദേശകാര്യ മന്ത്രി...

വിദേശകാര്യ മന്ത്രി ഇറാഖ്​ ഭരണാധികാരികളുമായി ചർച്ച നടത്തി

text_fields
bookmark_border
വിദേശകാര്യ മന്ത്രി ഇറാഖ്​ ഭരണാധികാരികളുമായി ചർച്ച നടത്തി
cancel
camera_alt??????? ?????????? ??????? ????? ??????? ??? ???????? ??? ????????? ?? ???? ????? ????????????????? ??. ????????? ???? ???????????? ????????

മനാമ: ഇറാഖ്​ സന്ദർശിക്കുന്ന ബഹ്​റൈൻ വിദേശകാര്യ മന്ത്രി ശൈഖ്​ ഖാലിദ്​ ബിൻ അഹ്​മദ്​ ബിൻ മുഹമ്മദ്​ ആൽ ഖലീഫ ഇറാഖ്​  പ്രസിഡൻറ്​ ഡോ.ഫുആദ്​ മാസൂം,  പ്രധാനമന്ത്രി ഡോ.ഹൈദർ അൽ അബാദി എന്നിവരുമായി ചർച്ച നടത്തി. ഇരുരാജ്യങ്ങളുമായുള്ള ചരിത്രപരമായ ബന്ധം ശൈഖ്​ ഖാലിദ്​ അനുസ്​മരിച്ചു. വിവിധ മേഖലകളിൽ ഇറാഖുമായുള്ള ബന്ധം വിപുലീകരിക്കാനുള്ള സന്നദ്ധതയും മന്ത്രി അറിയിച്ചു. ബഹ്​റൈനുമായുള്ള ഇറാഖി​​െൻറ ബന്ധം സുപ്രധാനമാണെന്ന്​ ഡോ.ഹൈദർ അൽ അബാദി പറഞ്ഞു. ബഹ്​റൈൻ ഉൾപ്പെടെയുള്ള സഹോദര രാഷ്​ട്രങ്ങളുടെ സ്​ഥിരതയും സമാധാനവും ഇറാഖി​​െൻറയും സ്​ഥിരതയുമായി ബന്ധപ്പെട്ടതാ​ണ്​. വിവിധ ​െവല്ലുവിളികൾ നേരിടാൻ സംയുക്ത അറബ്​ മുന്നേറ്റം ആവശ്യമാണ്​. ബഹ്​റൈന്​ വിവിധ രംഗങ്ങളിൽ കൂടുതൽ പുരോഗതി നേടാനാക​െട്ടയെന്ന്​ അദ്ദേഹം ആശംസിച്ചു. 

ഇറാഖി സർക്കാറി​​െൻറ നേതൃത്വത്തിൽ നടക്കുന്ന ഭീകര വിരുദ്ധ മുന്നേറ്റത്തെ ശൈഖ്​ ഖാലിദ്​ പ്രകീർത്തിച്ചു. ശക്തമായ പ്രവർത്തനം മൂലമാണ്​ മൊസൂളിൽ നിന്ന്​ ​െഎ.എസിനെ തുരത്താനായത്​. ഇറാഖി​​െൻറ എല്ലാ ഭീകരവിരുദ്ധ പോരാട്ടങ്ങൾക്കും ബഹ്​റൈൻ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഇറാഖ് വിദേശകാര്യമന്ത്രി ഡോ. ഇബ്‌റാഹിം അല്‍ ജഅ്ഫരിയുമായും ശൈഖ്​ ഖാലിദ്​ കൂടിക്കാഴ്ച നടത്തി. മേഖലയിലെ പുതിയ രാഷ്​ട്രീയ സംഭവികാസങ്ങളും ഇരു രാജ്യങ്ങളും പരിഗണിക്കുന്ന മറ്റ് വിഷയങ്ങളും ചർച്ചയായി. ബഹ്‌റൈനും ഇറാഖും തമ്മിലുള്ള ബന്ധം വിപുലപ്പെടുത്തേണ്ടതി​​െൻറ പ്രാധാന്യം ഇരുവരും എടുത്തു പറഞ്ഞു. ഭീകരവാദത്തെ നേരിടുന്നതിന് ബഹ്‌റൈന്‍ നല്‍കിയ പിന്തുണക്ക് ഇറാഖ് വിദേശകാര്യമന്ത്രി നന്ദി പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsMinistermalayalam news
News Summary - minister-bahrain-gulf news
Next Story