കസ്റ്റംസ് വിഭാഗത്തിെൻറ പ്രവര്‍ത്തനം ശ്ലാഘനീയം –ആഭ്യന്തര മന്ത്രി
text_fieldsമനാമ: കസ്റ്റംസ് വിഭാഗത്തിെൻറ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്ന് ആഭ്യന്തര മന്ത്രി ലഫ്.ജനറല്‍ ശൈഖ് റാശിദ് ബിന്‍ അബ്ദുല്ല ആല്‍ഖലീഫ വ്യക്തമാക്കി. ലോക കസ്റ്റംസ് ദിനാചരണത്തിെൻറ ഭാഗമായി സംഘടിപ്പിച്ച പ്രത്യേക ചടങ്ങില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വര്‍ഷവൂം ജനുവരി 26 നാണ് ലോക കസ്റ്റംസ് ദിനമായി ആചരിക്കുന്നത്. യാത്രക്കാരുടെ വരവ് പോക്ക് എളുപ്പമാക്കുന്നതിനും വ്യാപാരം വര്‍ധിപ്പിക്കുന്നതിനും സാമ്പത്തിക വളര്‍ച്ചക്ക് പ്രോല്‍സാഹനം നല്‍കുന്നതിനും കസ്റ്റംസ് സേവനങ്ങളുടെ പങ്ക് വലുതാണ്. കാര്യക്ഷമതയോടെയും കൃത്യതയോടെയും പ്രവര്‍ത്തിക്കുന്നതില്‍ ഖ്യാതി നേടാന്‍ ബഹ്റൈന്‍ കസ്റ്റംസ് വിഭാഗത്തിന് സാധിച്ചതായും അദ്ദേഹം വിലയിരുത്തി.
സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും കാര്യക്ഷമതയും ഗുണനിലവാരവും വര്‍ധിപ്പിക്കുന്നതിനുമാവശ്യമായ പരിഷ്കരണ നടപടികള്‍ തുടരുമെന്ന് കസ്റ്റംസ് വിഭാഗം മേധാവി ശൈഖ് അഹ്മദ് ബിന്‍ ഹമദ് ആല്‍ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ കാല നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തുകയും പോരായ്മകള്‍ പരിഹരിച്ച് മുന്നോട്ട് പോകാന്‍ ശ്രമിക്കുകയും ചെയ്യും. 2017-2020 കാലയളവിലേക്കുള്ള കസ്റ്റംസ് പോളിസിക്കനുസരിച്ച് പരിഷ്കരണം തുടരുന്നതിന് ആഭ്യന്തര മന്ത്രി പിന്തുണ വാഗ്ദാനം ചെയ്തു. നേരത്തെ നടപ്പാക്കിയ പദ്ധതികള്‍ വിജയത്തിെൻറപാതയിലാണുള്ളത്. 2017ല്‍ കസ്റ്റംസ് വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ആറ് ശതമാനം വര്‍ധിച്ചതായി ശൈഖ് അഹ്മദ് ചൂണ്ടിക്കാട്ടി. കിങ് ഫഹദ് കോസ്വെ വഴിയുള്ള ചരക്ക് ക്ലിയറന്‍സ് വേഗത്തിലാക്കാനും സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.