തൊഴിലാളികളുടെ പരാതികള്‍ സ്വീകരിക്കാന്‍ പ്രത്യേക കേന്ദ്രം –മന്ത്രി
text_fieldsമനാമ: തൊഴിലാളികളുടെ പരാതികള്‍ സ്വീകരിക്കാനും പരിഹരിക്കാനും പ്രത്യേക കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് എല്‍.എം.ആര്.എ ചീഫ് ചെയര്‍മാനും തൊഴില്‍-സാമൂഹിക ക്ഷേമകാര്യ മന്ത്രിയുമായ ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ വ്യക്തമാക്കി. സനാബിസിലെ എല്‍.എം.ആര്.എ ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതോറിറ്റിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും സേവനം വ്യാപിപ്പിക്കുന്നതിനും വിവിധ സന്ദര്‍ഭങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഗുണകരമായിട്ടുണ്ടെന്ന് യോഗം വിലയിരുത്തി. തൊഴിലുടമകള്‍ക്കും തൊഴിലാളികള്‍ക്കും ഒരുപോലെ ഗുണകരമായ നടപടികളാണ് ഇതുവരെയായി അതോറിറ്റി എടുത്തിട്ടുള്ളത്. നീതിന്യായ-ഇസ്ലാമിക കാര്യ-ഒൗഖാഫ് അടക്കമുള്ള മന്ത്രാലയങ്ങളും സര്‍ക്കാര്‍ അതോറിറ്റികളുമായി സഹകരിച്ച് എൽ.എം.ആർ.എക്ക് പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ട്.
കടങ്ങള്‍ തിരിച്ചെടുക്കുന്നതിനും കോടതിയില്‍ വരുന്ന തൊഴില്‍ വ്യവഹാരങ്ങളില്‍ അവലംബിക്കുന്ന കക്ഷികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതിനും എല്‍.എം.ആര്.എ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന് യോഗം വിലയിരുത്തി. എല്‍.എം.ആര്.എയുടെ ഭാവി പദ്ധതികള്‍ അവതരിപ്പിച്ചതില്‍ മുഖ്യമായ ഒന്നാണ് പരാതി പരിഹാര കേന്ദ്രങ്ങളെന്ന് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
രാജ്യത്തിെൻറ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അതോറിറ്റിയുടെ ബ്രാഞ്ചുകള്‍ വഴി സേവനങ്ങള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ നല്കാന് സാധിക്കുന്നുണ്ടെന്ന് ചീഫ് എക്സിക്യൂട്ടിവ് ഉസാമ ബിന്‍ അബ്ദുല്ല അല്‍ അബ്സി വ്യക്തമാക്കി. സേവനത്തിനായുള്ള കാത്തിരിപ്പ് സമയം 50 മിനിറ്റായി കുറക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വര്‍ഷത്തില്‍ ആറര ലക്ഷത്തോളം പേരാണ് വിവിധ സേവനങ്ങള്‍ക്കായി അതോറിറ്റിയെ സമീപിച്ചുകൊണ്ടിരിക്കുന്നത്. സനാബിസിലെ മുഖ്യകേന്ദ്രത്തെ കൂടാതെ മിന സല്മാന്, സിത്ര, സീഫ് മാള്‍ മുഹറഖ്, റിഫ, എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലാണ് എല്‍.എം.ആര്.എ സേവനങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.