പ്രവാസികളോട് കരുതലുള്ള സർക്കാറാണ് കേരള സർക്കാറെന്ന് -മന്ത്രി ചിഞ്ചു റാണി
text_fieldsമനാമ: പ്രവാസികളോട് കരുതലും പ്രവാസം കഴിഞ്ഞ് തിരിച്ചു വരുന്ന പ്രവാസികളെ ചേർത്തുപിടിക്കുന്നതിന് ആവശ്യമായ പദ്ധതികളും പ്രവർത്തനങ്ങളും നടപ്പിലാക്കി കൊണ്ടിരിക്കുന്ന സർക്കാർ ആണ് കേരളത്തിലുള്ളതെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണി. നവ കേരള സംഘടിപ്പിച്ച ഓണനിലാവ് 2K23 പ്രോഗ്രാമിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അവർ. സർക്കാർ പ്രവാസികൾക്കുവേണ്ടി നടപ്പാക്കികൊണ്ടിരിക്കുന്ന നിരവധി പദ്ധതികളെ കുറിച്ച് ചടങ്ങിൽ വിശദീകരിച്ചു. ബഹ്റൈൻ നവ കേരള വൈസ് പ്രസിഡന്റ് സുനിൽദാസ് ബാല അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജനറൽ സെക്രട്ടറി എ.കെ. സുഹൈൽ സ്വാഗതം പറഞ്ഞു.
കോഓഡിനേഷൻ സെക്രട്ടറിയും ലോക്സഭ അംഗവുമായ ഷാജി മൂതല, വനിത കൺവീനർ ആബിദ സുഹൈൽ, ഇന്ത്യൻ സ്കൂൾ ഭരണസമിതി അംഗം അഡ്വക്കേറ്റ് ബിനു മണ്ണിൽ എന്നിവർ സംസാരിച്ചു. വനിത സോഷ്യൽ വർക്കറും പ്രഫസറുമായ ഡോ. ഷെമിലി പി. ജോണിനെ മന്ത്രി ചടങ്ങിൽ ആദരിച്ചു. കരാന ബീച്ച് റിസോർട്ട് ഗാർഡനിൽ നടന്ന പരിപാടിയിൽ വിവിധ കലാകാരന്മാർ അവതരിപ്പി ച്ച കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. ചടങ്ങിന് നവ കേരള എക്സിക്യൂട്ടിവ് അംഗങ്ങൾ നേതൃത്വം നൽകി. വനിത ജോയിൻ കൺവീനർ ജിഷ ശ്രീജിത്ത് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.