മന്ത്രി ഇസാം യു.എസ് അംബാസഡര്‍ ഇന്‍ചാര്‍ജുമായി ചര്‍ച്ച നടത്തി
text_fieldsമനാമ: പൊതുമരാമത്ത്, മുനിസിപ്പല്‍, നഗരാസൂത്രണ കാര്യ മന്ത്രി ഇസാം ബിന്‍ അബ്ദുല്ല ഖലഫ് ബഹ്റൈനിലെ യു.എസ് അംബാസഡര്‍ ഇന്‍ചാര്‍ജ് മാര്‍ഗരറ്റ് നര്ദിയുമായി ഓണ്‍ലൈനില്‍ ചര്‍ച്ച നടത്തി.ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധങ്ങളും വിവിധ മേഖലകളിലെ സഹകരണവും ചര്‍ച്ചയായി.
അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്പനികളുടെ അനുഭവ സമ്പത്തും പരിചയവും ഉപയോഗപ്പെടുത്തുന്നതിനുള്ള താല്പര്യം മന്ത്രി പങ്കുവെച്ചു. കൃഷി, ഗ്രീന്‍ ബില്‍ഡിങ്, മാലിന്യ സംസ്കരണം, കെട്ടിട നിര്‍മാണം എന്നീ മേഖലകളില്‍ അമേരിക്കന്‍ കമ്പനികളുടെ സേവനം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.ബഹ്റൈനുമായി കൂടുതല്‍ മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുന്നോട്ടു പോകുമെന്ന് നര്‍ദി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.