ദിസ് ഈസ് ബഹ്റൈൻ സൊസൈറ്റി പ്രസിഡൻറിനെ വിദേശകാര്യ മന്ത്രി സ്വീകരിച്ചു
text_fieldsമനാമ: ദിസ് ഈസ് ബഹ്റൈൻ സൊസൈറ്റി പ്രസിഡൻറ് പിത്സി മാത്യൂസനെ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി സ്വീകരിച്ചു. വിദേശകാര്യ മന്ത്രാലയവും സൊസൈറ്റിയും തമ്മിൽ പരസ്പര സഹകരണത്തിനുള്ള സാധ്യതകൾ ചർച്ചയായി. പരസ്പര സഹവർത്തിത്വവും സമാധാനവുമാണ് ബഹ്റൈന്റെ പ്രത്യേകതയെന്ന് പറഞ്ഞ പിറ്റ്സി, മഹിതമായ ഈ ആശയം പ്രചരിപ്പിക്കുന്നതിൽ സൊസൈറ്റി നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകൾ വിശദീകരിക്കുകയും ചെയ്തു.
തുറന്ന സമീപനവും മതസൗഹാർദവും ബഹ്റൈനെ വേറിട്ടു നിർത്തുന്നതായി മന്ത്രി പറഞ്ഞു. കൂടിക്കാഴ്ചയിൽ വിദേശകാര്യ ഡയറക്ടർ തലാൽ അബ്ദുസ്സലാം, മനുഷ്യാവകാശകാര്യ ഡയറക്ടർ ഡോ. അർവ ഹസൻ അസ്സയ്യിദ്, പ്രോട്ടോകോൾ ഇൻചാർജ് സലാഹ് ശിഹാബ് എന്നിവരും സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.