വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഹമദ് രാജാവുമായി കൂടിക്കാഴ്ച നടത്തി
text_fieldsമനാമ: ബഹ്റൈൻ സന്ദർശനത്തിനെത്തിയ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. സഖീർ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ബഹ്റൈനും ഇന്ത്യയും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും പ്രതീക്ഷയുണർത്തുന്നതാണെന്ന് വിലയിരുത്തി.
പ്രസിഡൻറ് രാംനാഥ് കോവിന്ദിൻെറ ആശംസ മുരളീധരൻ ഹമദ് രാജാവിന് കൈമാറി. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ വിഷയങ്ങളും അവയുടെ പരിഹാരവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ചയായി. ബഹ്റൈൻെറ വളർച്ചയിലും പുരോഗതിയിലും പങ്കുവഹിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യൻ പ്രവാസി സമൂഹത്തിന് ഹമദ് രാജാവ് പ്രത്യേകം നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.