Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightജി.​സി.​സി റെ​യി​ൽ​വേ...

ജി.​സി.​സി റെ​യി​ൽ​വേ അ​തോ​റി​റ്റി​യു​മാ​യി മ​ന്ത്രാ​ല​യ​ത​ല ച​ർ​ച്ച

text_fields
bookmark_border
meeting
cancel
camera_alt

ഗ​താ​ഗ​ത, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ മ​ന്ത്രാ​ല​യ പ്ര​തി​നി​ധി​ക​ൾ ജി.​സി.​സി റെ​യി​ൽ​വേ അ​തോ​റി​റ്റി

പ്ര​തി​നി​ധി സം​ഘ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

മ​നാ​മ: നി​ർ​ദി​ഷ്ട ജി.​സി.​സി റെ​യി​ൽ പ​ദ്ധ​തി​യു​ടെ പു​രോ​ഗ​തി സം​ബ​ന്ധി​ച്ച് ഗ​താ​ഗ​ത, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ മ​ന്ത്രാ​ല​യ​ത്തി​ലെ ലാ​ൻ​ഡ് ട്രാ​ൻ​സ്‌​പോ​ർ​ട്ടേ​ഷ​ൻ അ​സി​സ്റ്റ​ന്റ് അ​ണ്ട​ർ സെ​ക്ര​ട്ട​റി ഹു​സൈ​ൻ അ​ലി യാ​ക്കൂ​ബ്, നാ​സ​ർ ഹ​മ​ദ് അ​ൽ ഖ​ഹ്താ​നി, അ​ബ്ദു​ല്ല ബി​ൻ അ​ബ്ദു​ൽ അ​സീ​സ് അ​ൽ സ​മാ​നി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി.​സി.​സി റെ​യി​ൽ​വേ അ​തോ​റി​റ്റി​യു​ടെ പ്ര​തി​നി​ധി സം​ഘ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

കി​ങ് ഹ​മ​ദ് കോ​സ്‌​വേ വ​ഴി ബ​ഹ്‌​റൈ​നെ​യും സൗ​ദി​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ഭാ​ഗം സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ യോ​ഗം ച​ർ​ച്ച ചെ​യ്തു. ഇൗ ​മാ​ർ​ഗ​ത്തി​ലൂ​ടെ​യാ​ണ് ബ​ഹ്‌​റൈ​നെ ജി.​സി.​സി റെ​യി​ൽ​വേ ശൃം​ഖ​ല​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​ത്. ജി.​സി.​സി റെ​യി​ൽ​വേ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അം​ഗ​രാ​ജ്യ​ങ്ങ​ളെ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ൽ അ​തോ​റി​റ്റി വ​ഹി​ക്കു​ന്ന പ​ങ്കി​നെ അ​സി​സ്റ്റ​ന്റ് അ​ണ്ട​ർ സെ​ക്ര​ട്ട​റി അ​ഭി​ന​ന്ദി​ച്ചു.

കി​ങ് ഹ​മ​ദ് കോ​സ്‌​വേ പ​ദ്ധ​തി ന​വീ​ക​ര​ണം സം​ബ​ന്ധി​ച്ചും ബ​ഹ്‌​റൈ​ന്റെ ഭാ​ഗ​ത്തെ റെ​യി​ൽ​വേ ട്രാ​ക്ക് നി​ർ​മാ​ണം, അ​ൽ റം​ലി​യി​ലെ കി​ങ് ഹ​മ​ദ് ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്‌​റ്റേ​ഷ​ൻ എ​ന്നി​വ സം​ബ​ന്ധി​ച്ചും യോ​ഗം അ​വ​ലോ​ക​നം ചെ​യ്തു. എ​ൻ​ജി​നീ​യ​റി​ങ് ഡി​സൈ​നു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ളും ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള മീ​റ്റി​ങ് പോ​യ​ന്റു​ക​ളും ച​ർ​ച്ച​യി​ൽ അ​വ​ത​രി​പ്പി​ച്ചു.

2022ലാ​ണ് ജി.​സി.​സി റെ​യി​ൽ​വേ അ​തോ​റി​റ്റി സ്ഥാ​പി​ച്ച​ത്. ജി.​സി.​സി റെ​യി​ൽ​വേ ശൃം​ഖ​ല സം​ബ​ന്ധി​ച്ച പൊ​തു​ന​യം രൂ​പ​പ്പെ​ടു​ത്തു​ക, പ​ദ്ധ​തി ന​ട​ത്തി​പ്പ്, പ്ര​വ​ർ​ത്ത​നം ഇ​വ സം​ബ​ന്ധി​ച്ച് അം​ഗ​രാ​ജ്യ​ങ്ങ​ളെ ഏ​കോ​പി​പ്പി​ക്കു​ക എ​ന്നി​വ​യാ​ണ് അ​തോ​റി​റ്റി​യു​ടെ ല​ക്ഷ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:meetingdiscussionGCC Railway
News Summary - Ministerial Discussion with GCC Railway Authority
Next Story