ജി.സി.സി–റഷ്യ സഹകരണം മെച്ചപ്പെടുത്താൻ സാധ്യതകൾ തേടി മന്ത്രിതല യോഗം
text_fieldsമനാമ: ജി.സി.സിയിലെയും റഷ്യയുടെയും മന്ത്രിമാരുടെ യോഗത്തിൽ വിദേശകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനി പെങ്കടുത്തു. യു.എൻ പൊതുസഭയുടെ 75ാമത് സമ്മേളനത്തിെൻറ പശ്ചാത്തലത്തിലാണ് ഒാൺലൈനിൽ യോഗം ചേർന്നത്. യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ മുഹമ്മദ് ഗർഗാഷും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവും യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ഒമാൻ വിദേശകാര്യ മന്ത്രി ബദ്ർ ബിൻ ഹമദ് ബിൻ ഹമൂദ് അൽ ബുസൈദി, ജി.സി.സി രാജ്യങ്ങളുടെ പ്രതിനിധികൾ, ജി.സി.സി സെക്രട്ടറി ജനറൽ ഡോ. നയിഫ് ബിൻ ഫലാഹ് അൽ ഹജ്റഫ് എന്നിവരും യോഗത്തിൽ പെങ്കടുത്തു. ജി.സി.സി-റഷ്യ ബന്ധത്തിൽ നിർണായകമാണ് ഇൗ യോഗമെന്ന് ഡോ. സയാനി പറഞ്ഞു.
മേഖലയുടെ സുരക്ഷക്കും സുസ്ഥിരതക്കും ഇത് പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലും ഇത്തരമൊരു യോഗം ചേർന്നത് ഒരുമിച്ച് പ്രവർത്തിക്കാനുള്ള താൽപര്യമാണ് വ്യക്തമാക്കുന്നത്. മേഖലയിലും അന്താരാഷ്ട്ര തലത്തിലുമുള്ള റഷ്യയുെട ക്രിയാത്മകമായ ഇടപെടലുകളെ വിദേശകാര്യ മന്ത്രി പ്രശംസിച്ചു. നിലവിലുള്ള സഹകരണവും ബന്ധവും കൂടുതൽ ശക്തമാക്കുന്നതിനുള്ള സാധ്യതകളും യോഗത്തിൽ ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.