വിവര സാങ്കേതികവിദ്യയുടെ സംരക്ഷണം സുരക്ഷയുടെ പ്രാഥമിക പാഠം -ആഭ്യന്തര മന്ത്രി
text_fieldsമനാമ: സുരക്ഷ, പൊതു സുരക്ഷാ സംവിധാനത്തിെൻറ പ്രാഥമിക ഘടകമാണ് വിവര സാങ്കേതികവിദ്യയുടെ സംരക്ഷണം എന്ന് ആഭ്യന ്തര മന്ത്രി ലഫ്.ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ പറഞ്ഞു. അതുകൊണ്ട് സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് വ ിദഗ്ധർക്കിടയിൽ സഹകരണം, ഏകോപനം, വൈദഗ്ധ്യം നേടിയെടുക്കൽ, വിജയകരമായ അനുഭവങ്ങൾ എന്നിവയുടെ പങ്കിടൽ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
യു.കെയിലെ സൈബർ സുരക്ഷാരംഗത്തെ മുതിർന്ന ഉപദേശകൻ മാർക്കസ് വില്ലെറ്റ്, ഇൻറർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് സ്റ്റഡീസ് എക്സിക്യൂട്ടീവ് ഡയറക്ടർ തോമസ് ബെക്കറ്റ് എന്നിവരുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി. പൊതുവായ വിഷയങ്ങളിലും ചർച്ചകൾ നടന്നു.
ഇൻഫർമേഷൻ, ഇ ഗവൺമെൻറ് അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ്, അസിസ്റ്റൻറ് ചീഫ് ഒാഫ് പബ്ലിക് സെക്യൂരിറ്റി ഫോർ ഒാപ്പറേഷൻ ആൻറ് ട്രയിനിങ്, ആൻറി കറപ്ഷൻ ആൻറ് എകണോമിക് ആൻറ് ഇലക്ട്രോണിക്സ് സെക്യൂരിറ്റി എന്നിവർ കൂടിക്കാഴ്ചയിൽ സംബന്ധിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.