Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനിർമാണ രംഗത്ത്​...

നിർമാണ രംഗത്ത്​ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണം –ശിൽപശാല

text_fields
bookmark_border
നിർമാണ രംഗത്ത്​ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണം –ശിൽപശാല
cancel
camera_alt??????, ??????? ????? ?????????? ???????? ????????????? ????????? ??????? ?????????? ???????

മനാമ: തൊഴിൽ സ്​ഥലത്തെ സുരക്ഷ ഉറപ്പാക്കി അപകടങ്ങളിൽ നിന്ന്​ തൊഴിലാളികളെ രക്ഷിക്കാനുള്ള നടപടി സ്വീകരിക്കേണ്ടതുണ്ടെന്ന്​ തൊഴിൽ കാര്യ അസി.അണ്ടർ സെക്രട്ടറിയും ‘ഒക്യുപേഷണൽ ഹെൽത്ത്​ ആൻറ്​ സേഫ്​റ്റി കൗൺസിൽ’ ഉപാധ്യക്ഷനുമായ ഡോ.മുഹമ്മദ്​ അലി അൽ അൻസാരി പറഞ്ഞു. ഇതിനായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നിരവധി പദ്ധതികൾ ആസൂത്രണം ചെയ്​തുവരുന്നുണ്ട്. കമ്പനികൾക്കും സ്​ഥാപനങ്ങൾക്കും ഇൗ വിഷയത്തിൽ വേണ്ട സാ​േങ്കതിക ഉപദേശങ്ങളും നൽകുന്നുണ്ടെന്ന്​ അദ്ദേഹം വ്യക്തമാക്കി. തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ഉയരമുള്ള സ്​ഥലങ്ങളിൽ സുരക്ഷിതമായി ജോലി ചെയ്യുന്നതിനെ കുറിച്ച്​ നടത്തിയ ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2016 മുതലുള്ള കണക്കനുസരിച്ച്​ രാജ്യത്ത്​ ജോലിക്കിടെ ഉയരമുള്ള സ്​ഥലത്തുനിന്ന വീണ 75 സംഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്​.

നിർമാണ രംഗത്ത്​ തൊഴിലാളികളു​െട സുരക്ഷ ഉറപ്പാക്കാൻ ഇൗ വിഷയത്തിലുള്ള നിബന്ധനകൾ കർശനമായി പാലിക്കണം. നിർമാണ സ്​ഥാപനങ്ങൾ കരാറുകാരുമായി ചേർന്ന്​ ഇതിനായി വേണ്ട നടപടി സ്വീകരിക്കണം. നിയമലംഘകർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന്​ അദ്ദേഹം വ്യക്തമാക്കി. തൊഴിലുടമകൾ, സുരക്ഷ^ആരോഗ്യ രംഗങ്ങളിലെ സൂപ്പർവൈസർമാർ, എഞ്ചിനിയർമാർ,തൊഴിലാളികളുടെ പ്രതിനിധികൾ തുടങ്ങിയവർ ശിൽപശാലയിൽ പ​െങ്കടുത്തു. തൊഴിലിടങ്ങളിൽ പാലിക്കേണ്ട കാര്യങ്ങൾ പരിപാടിയിൽ വിശദീകരിച്ചു. മന്ത്രാലയത്തിൽ നിന്നുള്ള പരിശോധകർ നിർമാണ സ്​ഥലങ്ങളിലെത്തി കാര്യങ്ങൾ വിലയിരുത്തേണ്ടതി​​െൻറ ആവശ്യകതയും അവതരിപ്പിച്ചു. അപകടങ്ങൾ ഒഴിവാക്കാൻ സ്വീകരിക്കേണ്ട മാർഗങ്ങളെ കുറിച്ചുള്ള ക്ലാസും നടന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsbahrianmalayalam newsThe Ministry of Labour
News Summary - The Ministry of Labour-bahrian-gulf news
Next Story