ലോകാരോഗ്യ ദിനം ആചരിച്ച് ആരോഗ്യ മന്ത്രാലയം
text_fieldsആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടന്ന ലോകാരോഗ്യ ദിന പരിപാടിയിൽനിന്ന്
മനാമ: ‘ആരോഗ്യകരമായ തുടക്കങ്ങൾ, പ്രതീക്ഷാജനകമായ ഭാവികൾ’ എന്ന പ്രമേയത്തിൽ ആരോഗ്യ മന്ത്രാലയം ലോകാരോഗ്യ ദിനം ആചരിച്ചു. സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ചെയർമാൻ ലെഫ്റ്റനന്റ് ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ, ആരോഗ്യമന്ത്രി ഡോ. ജലീല ബിൻത് അൽ സയ്യിദ് ജവാദ് ഹസ്സൻ, മുതിർന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ബന്ധപ്പെട്ട സ്ഥാപനങ്ങളിൽനിന്നുള്ള പ്രതിനിധികൾ, മെഡിക്കൽ പ്രഫഷണലുകൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ബഹ്റൈൻ സുസ്ഥിര വികസനത്തിന്റെയും സാമൂഹിക ക്ഷേമത്തിന്റെയും ആണിക്കല്ലായി കണക്കാക്കി പൊതുജനാരോഗ്യത്തിന് മുൻഗണന നൽകുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. ഭാവി തലമുറകൾക്ക് ദീർഘകാല ക്ഷേമം ഉറപ്പാക്കുന്നതിന് ആദ്യകാല ഘട്ടങ്ങൾ മുതൽ സംയോജിത പരിചരണം പ്രോത്സാഹിപ്പിക്കുന്ന ബഹ്റൈന്റെ ദേശീയ ആരോഗ്യ നയത്തിന്റെ കേന്ദ്ര സ്തംഭമാണ് മാതൃ-ശിശു ആരോഗ്യമെന്നും അവർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.