Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightതൊ​ഴി​ലി​ട​ങ്ങ​ളി​ലെ...

തൊ​ഴി​ലി​ട​ങ്ങ​ളി​ലെ നി​യ​മ, സു​ര​ക്ഷ ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ മു​ന്ന​റി​യി​പ്പ് ന​ൽ​കി തൊ​ഴി​ൽ മ​ന്ത്രാ​ല​യം

text_fields
bookmark_border
തൊ​ഴി​ലി​ട​ങ്ങ​ളി​ലെ നി​യ​മ, സു​ര​ക്ഷ ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ മു​ന്ന​റി​യി​പ്പ് ന​ൽ​കി തൊ​ഴി​ൽ മ​ന്ത്രാ​ല​യം
cancel

മ​നാ​മ: തൊ​ഴി​ലി​ട​ങ്ങ​ളി​ലെ നി​യ​മ, സു​ര​ക്ഷ ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ മു​ന്ന​റി​യി​പ്പ് ന​ൽ​കി തൊ​ഴി​ൽ മ​ന്ത്രാ​ല​യം. 2014ൽ ​മ​ന്ത്രാ​ല​യം തൊ​ഴി​ലി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ 1091 പ​രി​ശോ​ധ​ന​ക​ളി​ൽ ക​ണ്ടെ​ത്തി​യ 582 ലം​ഘ​ന​ങ്ങ​ളെ ചൂ​ണ്ടി​ക്കാ​ട്ടി മ​ന്ത്രാ​ല​യം സം​ഘ​ടി​പ്പി​ച്ച വ​ർ​ക്ക്ഷോ​പ്പി​ലാ​ണ് തൊ​ഴി​ലു​ട​മ​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്. സു​ര​ക്ഷ ന​ട​പ​ടി​ക​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ ജോ​ലി​സ്ഥ​ല​ങ്ങ​ൾ, താ​മ​സ​സ്ഥ​ല​ങ്ങ​ൾ, മ​റ്റു തൊ​ഴി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ സ്ഥാ​പ​ന​ങ്ങ​ളി​ലെ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും സൈ​റ്റ് സൂ​പ്പ​ർ​വൈ​സ​ർ​മാ​രു​മാ​യും തൊ​ഴി​ൽ മ​ന്ത്രാ​ല​യം ന​ട​ത്തി​യ വ​ർ​ക്ക്ഷോ​പ്പി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ബി​സി​ന​സു​ക​ൾ ഏ​റ്റെ​ടു​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത മ​ന്ത്രാ​ല​യം പ​റ​ഞ്ഞു. പ​രി​ക്കേ​ൽ​ക്കാ​നോ മ​റ്റ് അ​പ​ക​ട​ങ്ങ​ൾ​ക്കോ കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​വ​ർ​ക്കാ​ണ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്.

നി​ർ​മാ​ണ സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​ത്. വ്യ​വ​സാ​യ ശാ​ല​ക​ൾ, പാ​ർ​പ്പി​ട​ങ്ങ​ൾ, വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ന്നു. ശ​രി​യാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​മെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ബ​ഹ്റൈ​നി​ലു​ട​നീ​ള​മു​ള്ള ജോ​ലി​സ്ഥ​ല​ങ്ങ​ളി​ലെ അ​പ​ക​ട സാ​ധ്യ​ത​ക​ൾ കു​റ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ അ​വ​ബോ​ധം മെ​ച്ച​പ്പെ​ടു​ത്താ​നും തൊ​ഴി​ലി​ട​ങ്ങ​ളി​ലെ സു​ര​ക്ഷ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ല‍ക്ഷ്യ​മി​ട്ടാ​ണ് വ​ർ​ക്ക്ഷോ​പ്പ് സം​ഘ​ടി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsMinistry of LabourBharain News
News Summary - Ministry of Labor warns against violations of law and safety in workplaces
Next Story