നിസ്സാര റോഡപകടങ്ങൾ: പുതിയ സംവിധാനത്തിന് മികച്ച ഫലം
text_fieldsട്രാഫിക് ഡയറക്ടർ ജനറൽ
മനാമ: ബന്ധപ്പെട്ട കക്ഷികൾ ഒത്തുതീർപ്പിലെത്തുന്ന നിസ്സാര റോഡപകടങ്ങൾ ഇൻഷുറൻസ് കമ്പനികൾ മുഖേന പരിഹരിക്കുന്ന സംവിധാനത്തിന് ആശാവഹമായ ഫലമാണ് ലഭിക്കുന്നതെന്ന് ട്രാഫിക് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ശൈഖ് അബ്ദുൽ റഹ്മാൻ ബിൻ അബ്ദുൽവഹാബ് ആൽ ഖലീഫ പറഞ്ഞു. പൊതുസുരക്ഷയെക്കുറിച്ച് ഡ്രൈവർമാർക്ക് അവബോധം ലഭിക്കുന്നതിനാൽ ഇൗ തീരുമാനം ട്രാഫിക് സുരക്ഷ വർധിപ്പിക്കാൻ ഇടയാക്കിയെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ സംവിധാനം അനുസരിച്ച് കേസുകൾ പരിഹരിക്കാൻ ഡ്രൈവർമാർ മുന്നോട്ടുവരുന്നത് പ്രതീക്ഷ നൽകുന്നതാണ്. അമിതവേഗത കണ്ടെത്തുന്നതിന് കൂടുതൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കുമെന്നും റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഇലക്ട്രോണിക് സേവനങ്ങളുടെ സഹായം തേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമനടപടികളുടെ സങ്കീർണതകൾ ഇല്ലാതെ നിസ്സാര റോഡപകടങ്ങളിൽ എളുപ്പത്തിൽ പരിഹാരമുണ്ടാക്കുന്ന സംവിധാനം ജൂലൈ 25നാണ് നിലവിൽ വന്നത്. അപകടത്തിൽപെടുന്ന എല്ലാ കക്ഷികളും ധാരണയിൽ എത്തുന്ന കേസുകളിലാണ് ഇൗ സംവിധാനം ഉപയോഗപ്പെടുത്താൻ കഴിയുക. ധാരണയിൽ എത്തിയാൽ ഇ-ട്രാഫിക് മൊബൈൽ ആപ് വഴിയോ ഇൻഷുറൻസ് ഇലക്ട്രോണിക് ഫോറം പൂരിപ്പിച്ചോ അപകടം റിപ്പോർട്ട് ചെയ്യണം. ആർക്കെങ്കിലും പരിക്കേൽക്കുന്ന അപകടമാണെങ്കിൽ ഇൗ രീതിയിൽ പരിഹരിക്കാൻ കഴിയില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.