Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമി​ർ​ച്ചി നി​യോ​ൺ റ​ൺ...

മി​ർ​ച്ചി നി​യോ​ൺ റ​ൺ ഈ ​മാ​സം 26ന്

text_fields
bookmark_border
mirchi neon run
cancel

​മ​നാ​മ: റേ​ഡി​യോ മി​ർ​ച്ചി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മി​ർ​ച്ചി നി​യോ​ൺ റ​ൺ ഈ ​മാ​സം 26ന് ​മ​നാ​മ​യി​ലെ വാ​ട്ട​ർ ഗാ​ർ​ഡ​ൻ സി​റ്റി​യി​ൽ ന​ട​ക്കും. ബ​ഹ്‌​റൈ​നി​ൽ ര​ണ്ടാം ത​വ​ണ​യാ​ണ് പ​രി​പാ​ടി അ​ര​​​ങ്ങേ​റു​ന്ന​ത്. ടി​ക്ക​റ്റു​ക​ൾ www.platinumlist.net, മെ​ഗാ​മാ​ർ​ട്ട് സെ​ഗ​യ, മെ​ഗാ​മാ​ർ​ട്ട് ജു​ഫെ​യ​ർ, മെ​ഗാ​മാ​ർ​ട്ട് എ​ക്‌​സ്പ്ര​സ് അ​ബ്‌​രാ​ജ് അ​ൽ ലു​ലു, ബ​ഹ്‌​റൈ​ൻ ഫി​നാ​ൻ​ഷ്യ​ൽ ഹാ​ർ​ബ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ല​ഭ്യ​മാ​ണ്.

ഹൂ​റ​യി​ലെ അ​വ​ന്യൂ​സ് മാ​ളി​ലെ ഐ ​വേ​ൾ​ഡ് റീ​ട്ടെ​യി​ൽ ഔ​ട്ട്‌​ല​റ്റു​ക​ളി​ലും സി​റ്റി സെ​ന്റ​ർ ബ​ഹ്‌​റൈ​നി​ലും ടി​ക്ക​റ്റു​ക​ൾ ല​ഭി​ക്കും. 10 ദീ​നാ​റാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. നേ​ര​ത്തെ വാ​ങ്ങു​ന്ന​വ​ർ​ക്ക് ഏ​ഴ് ദീ​നാ​റി​ന് ടി​ക്ക​റ്റ് ല​ഭി​ക്കും.​ടി​ക്ക​റ്റി​നു പു​റ​മെ നി​യോ​ൺ ടി ​ഷ​ർ​ട്ട്, നി​യോ​ൺ ആ​ക്‌​സ​സ​റി​ക​ൾ, ഒ​രു മാ​സ​ത്തെ സൗ​ജ​ന്യ Zee 5 സ​ബ്‌​സ്‌​ക്രി​പ്‌​ഷ​ൻ എ​ന്നി​വ​യും ല​ഭി​ക്കും.

18 വ​യ​സ്സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി പ്ര​വേ​ശ​നം ല​ഭി​ക്കും.​ മി​ർ​ച്ചി നി​യോ​ൺ റ​ണ്ണി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ അ​വ​രു​ടെ നി​യോ​ൺ ടി​ഷ​ർ​ട്ടും ച​ര​ക്കു​ക​ളും ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി വാ​ട്ട​ർ ഗാ​ർ​ഡ​ൻ സി​റ്റി​യി​ലു​ള്ള പേ​ൾ ഐ​ല​ൻ​ഡി​ൽ വൈ​കീ​ട്ട് നാ​ലി​ന് റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. ആ​ദ്യ​ഘ​ട്ടം വാം ​അ​പ് സും​ബാ സെ​ഷ​നോ​ടെ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് മൂ​ന്ന് കി​ലോ​മീ​റ്റ​ർ ഓ​ട്ടം ആ​രം​ഭി​ക്കും. ബ​ഹ്‌​റൈ​നി​ൽ നി​ന്നു​ള്ള ലൈ​വ് ഡി.​ജെ​ക​ൾ, ഫു​ഡ് സ്റ്റാ​ളു​ക​ൾ, ഗെ​യി​മു​ക​ൾ, ഷോ​സ്റ്റോ​പ്പ​ർ-​ഡി.​ജെ അ​ക്ബ​ർ സാ​മി എ​ന്നി​വ​രു​ടെ പ​രി​പാ​ടി​ക​ൾ തു​ട​ർ​ന്ന് ന​ട​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് https://manama.platinumlist.net/event-tickets/90409/mirchi-neon-run സ​ന്ദ​ർ​ശി​ക്കു​ക. അ​ല്ലെ​ങ്കി​ൽ Mirchi.bh Facebook, Instagram എ​ന്നി​വ സ​ന്ദ​ർ​ശി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain Newsradio mirchiMirchi Neon Run
News Summary - Mirchi Neon Run on 26th of this month
Next Story