മിവ കൊയിലാണ്ടി കുടുംബസംഗമം
text_fieldsമനാമ: മുസ്ലിം എജുക്കേഷനൽ ആൻഡ് വെൽഫെയർ അസോസിയേഷൻ (മിവ കൊയിലാണ്ടി) സംഘടിപ്പിച്ച കുടുംബ സംഗമം ഹൃദ്യമായ അനുഭവമായി. കേരളത്തിലെ പ്രശസ്തനായ മൈൻഡ് ട്യൂണർ, പി.എസ്.സി ട്രെയിനർ, മെന്റലിസം തുടങ്ങിയ നിലകളിൽ അറിയപ്പെടുന്ന ബക്കർ കൊയിലാണ്ടി മുഖ്യാതിഥി ആയിരുന്നു.
കഴിഞ്ഞ 30 വർഷത്തിലധികമായി ബഹ്റൈൻ കേന്ദ്രമായി പ്രവർത്തിക്കുന്ന കൊയിലാണ്ടി സ്വദേശികളുടെ പ്രാദേശിക കൂട്ടായ്മയാണ് `മിവ'. അറിവും വിനോദവും കൂട്ടിയിണക്കിയ മൂന്ന് മണിക്കൂർ ക്ലാസ് നിറഞ്ഞ കുടുംബ സദസ്സിന് എന്നും ഓർക്കാനും പഠിക്കാനുമുള്ള അനുഭവങ്ങൾ നൽകി.
മാറുന്ന വിദ്യാഭ്യാസ രീതികളിൽ പുതിയ തലമുറയെ വാർത്തെടുക്കേണ്ട രീതികൾ ഉദാഹരണ സഹിതം സദസ്സിൽ ബക്കർ അവതരിപ്പിച്ചപ്പോൾ കൗതുകത്തോടെയാണ് സദസ്സ് അതിനെ ഏറ്റെടുത്തത്. പ്രസിഡന്റ് ടി.പി. നൗഷാദ് ഹംസ സിംസിം, ഹംസ അമേത്, ബജൽ, അനസ്, ഫൈസൽ പി.പി, സൈൻ കൊയിലാണ്ടി തുടങ്ങിയ മിവായുടെ നേതാക്കൾ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.