വിപുല പരിപാടികളുമായി എം.എം.എസ് ‘അഹ്ലൻ പൊന്നോണം’ ഓണാഘോഷം
text_fieldsമനാമ: മുഹറഖ് മലയാളി സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷം ‘അഹ്ലൻ പൊന്നോണം സീസൺ 4’ ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നടക്കും. പായസ മത്സരം, വടംവലി മത്സരം, ഓണപ്പാട്ട് മത്സരം, പുലിക്കളി, കേരള ശ്രീമാൻ മത്സരം, ഓണസദ്യ, സാംസ്കാരിക സമ്മേളനം, കലാസന്ധ്യ എന്നീ പരിപാടികൾ നടക്കും.
ബഹ്റൈനിലെ മികച്ച നർത്തകിക്ക് എം.എം.എസ് ടോപ് ഡാൻസർ അവാർഡ് ഇത്തവണ മുതൽ നൽകും. സാംസ്കാരിക സമ്മേളനവും ഓണസദ്യയും കലാസന്ധ്യയും സെപ്റ്റംബർ 15ന് മുഹറഖ് സയ്യാനി ഹാളിൽ നടക്കും. ബി.എം.സി പിന്തുണയോടെ നടക്കുന്ന ‘അഹ്ലൻ പൊന്നോണം സീസൺ 4’ സ്വാഗതസംഘം കമ്മിറ്റി ജനറൽ കൺവീനറായി അനസ് റഹീമിനെയും ഫിനാൻസ് കമ്മിറ്റി കൺവീനറായി അൻവർ നിലമ്പൂരിനെയും പ്രോഗ്രാം കമ്മിറ്റി കൺവീനറായി ഫിറോസ് വെളിയങ്കോടിനെയും ഫുഡ് കമ്മിറ്റി കൺവീനറായി സുനിൽ കുമാറിനെയും വളന്റിയർ കമ്മിറ്റി കൺവീനറായി തങ്കച്ചനെയും പബ്ലിസിറ്റി കമ്മിറ്റി കൺവീനറായി മൻഷീറിനെയും റിസപ്ഷൻ കമ്മിറ്റി കൺവീനറായി കെ. ലത്തീഫിനെയും തെരഞ്ഞെടുത്തു.
വിവിധ സബ് കമ്മിറ്റികളുടെ അംഗങ്ങൾ അടക്കം 51 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. യോഗത്തിൽ പ്രസിഡന്റ് ഷിഹാബ് കറുകപുത്തൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.കെ. രജീഷ് സ്വാഗതവും ട്രഷറർ എം.കെ. ബാബു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.