'മരക്കാറി'നെ വരവേൽക്കാൻ മോഹൻലാൽ ഫാൻസ്
text_fieldsമനാമ: മലയാള സിനിമ ആസ്വാദകരുടെ എക്കാലത്തെയും പ്രിയപ്പെട്ട കൂട്ടുകെട്ടായ പ്രിയന്-മോഹല്‍ലാല്‍ ചിത്രമായ 'മരക്കാറി'നെ വരവേൽക്കാൻ ബഹ്റൈനിലെ ഫാൻസും ഒരുങ്ങി. ബുധനാഴ്ച അർധരാത്രി ഇന്ത്യന്‍ സമയം 12നാണ് ലോകമെങ്ങുമുള്ള തിയറ്ററുകളിൽ സിനിമ പ്രദർശനത്തിനെത്തുന്നത്. ആദ്യദിവസങ്ങളില്‍ തന്നെ 700ഒാളം ഫാന്‍സ് ഷോകളാണ് വിവിധ രാജ്യങ്ങളിലായി നടത്തുന്നത്. ഇതിെൻറ ഭാഗമായി ബഹ്റൈനിലെ മോഹന്‍ലാല്‍ ആരാധകരുടെ കൂട്ടായ്മയും സാമൂഹ്യ സാസ്കാരിക സംഘടനയുമായ ബഹ്റൈന്‍ ലാല്‍ കെയേഴ്സ് ബുധൻ, വ്യാഴം ദിവസങ്ങളിലായി ആറ് ഫാന്‍സ് ഷോകളാണ് സംഘടിപ്പിക്കുന്നത്.
ആഴ്ചകള്‍ക്ക് മുമ്പു തന്നെ ഫുള്‍ ആയിക്കഴിഞ്ഞ ഫാന്‍സ് ഷോകള്‍ ബഹ്റൈന്‍ ലാല്‍ കെയേഴ്സ് അംഗങ്ങള്‍ ഉത്സവം പോലെയാണ് കൊണ്ടാടുന്നതെന്ന് ലാല്‍കെയേഴ്സ് ഭാരവാഹികളായ ജഗത് കൃഷ്ണകുമാര്‍, എഫ്.എം. ഫൈസല്‍, ഷൈജു കന്പ്രത്ത്, ജസ്റ്റിന് ഡേവിസ്, അരുണ്‍ ജി.നെയ്യാര്‍, ഡിറ്റോ ഡേവിസ്, കിരീടം ഉണ്ണി എന്നിവര്‍ പറഞ്ഞു. മോഹന്‍ലാല്‍, സുനില്‍ ഷെട്ടി, പ്രഭു, അര്ജ്ജുന്, പ്രണവ് മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശന് എന്നിങ്ങനെ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന ചിത്രം ഇന്ത്യന്‍ സിനിമയിലെ പ്രധാനപ്പെട്ട എല്ലാ ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.