നാട്ടിലേക്ക് പണമയക്കാം; വിനിമയനിരക്ക് ഉയർന്നു
text_fieldsമനാമ: നാട്ടിലേക്ക് പണമയക്കുന്നവർക്ക് പ്രയോജനകരമായി ഇന്ത്യൻ രൂപയുമായുള്ളബഹ്റൈൻ ദീനാറിന്റെവിനിമയനിരക്ക് ഉയർന്നു. 224 രൂപ കടന്നിരിക്കുകയാണ് വിനിമയനിരക്ക്. അമേരിക്കൻ ഡോളറിന്റെ നിരക്ക് ഉയർന്നതാണ് ഇതിന് കാരണമായി പറയുന്നത്.
തിങ്കളാഴ്ച ദീനാറിന് 224.33 വരെ വിനിമയ സ്ഥാപനങ്ങൾ നൽകുന്നുണ്ട്. ഇന്ത്യൻ രൂപ ഇനിയും തകർച്ച നേരിടുമെന്നും ഡോളറിന്റെ വില ഇനിയും ഉയരുമെന്നുമാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഒരു ഡോളറിന് 85 രൂപ എന്ന നിരക്കിലേക്ക് എത്താനുള്ള സാധ്യതയും പറയപ്പെടുന്നു. ഒരു ഡോളറിന് 85 രൂപ എന്ന നിരക്കിൽ എത്തുകയാണെങ്കിൽ ബഹ്റൈൻ ദീനാറിന്റെ വിനിമയനിരക്ക് ഇനിയുമുയരും. രൂപയുടെ വില സർവകാല റെക്കോഡിലേക്ക് എത്തുന്നതോടെ കൂടുതൽപേർ നാട്ടിലേക്ക് പണമയക്കും. ഡിസംബർ മുതൽ മാർച്ച് വരെ ഡോളറിന്റെ ഡിമാൻഡ് വർധിക്കുന്നതും വിനിമയ നിരക്ക് ഉയരാൻ പ്രധാന കാരണമാണ്.
ഇന്ത്യൻ രൂപയെ രക്ഷിക്കാൻ റിസർവ് ബാങ്ക് മാർക്കറ്റിൽ ഇടപെടുന്നതടക്കമുള്ള സാധ്യതകളും ഉണ്ട്. ഇന്ത്യൻ രൂപക്കൊപ്പം ഏതാണ്ടെല്ലാ ഏഷ്യൻ രാജ്യങ്ങളുടെയും കറൻസി തകർച്ച നേരിടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.