കള്ളപ്പണം വെളുപ്പിക്കൽ: ഇറാൻ ബാങ്കുകൾക്കെതിരായ കേസ് കോടതിക്ക് കൈമാറി
text_fieldsമനാമ: കള്ളപ്പണക്കേസിൽ ഇറാൻ ബന്ധമുള്ള ബാങ്കുകൾക്കെതിരായ കേസ് കോടതിയിലേക്ക് കൈമാറിയതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. ഫ്യൂച്ചർ ബാങ്ക്, ബാങ്ക് മെല്ലി ഇറാൻ, ബാങ്ക് സെദാറത് ഇറാൻ, സെൻട്രൽ ബാങ്ക് ഒാഫ് ഇറാൻ എന്നിങ്ങനെ 12 ബാങ്കുകൾക്കെതിരെയാണ് നടപടി.
ഇറാനിലെ ഫ്യൂച്ചർ ബാങ്ക്, അനുബന്ധ ഇറാനിയൻ ബാങ്കുകൾ എന്നിവയിലെ ഉദ്യോഗസ്ഥർക്കെതിരെ 2008-2012 കാലയളവിലാണ് പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം നടത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെ നിയമവിരുദ്ധ പ്രവൃത്തികൾ ഇവർ നടത്തിയതായി അന്വേഷണത്തിൽ വ്യക്തമായി.
ബാങ്കിങ് ഇടപാടുകൾക്കായി അനധികൃത പണം കൈമാറ്റ സംവിധാനം സ്വീകരിക്കാൻ സെൻട്രൽ ബാങ്ക് ഒാഫ് ഇറാൻ ഫ്യൂച്ചർ ബാങ്കിന് നിർദേശം നൽകുകയായിരുന്നു. ഇറാനിയൻ സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയ അന്താരാഷ്ട്ര ഉപരോധം മറികടക്കാനും പണത്തിെൻറ ഉറവിടവും കൈമാറ്റവും മറച്ചുവെക്കാനുമായിട്ടാണ് ഇൗ രീതി സ്വീകരിച്ചത്. 1.3 ബില്യൺ ഡോളർ ഇൗ രീതിയിൽ കൈമാറ്റം ചെയ്തെന്നാണ് കണ്ടെത്തിയിരിക്കുന്നത്.ഫ്യൂച്ചർ ബാങ്കും മറ്റ് ഇറാൻ ബാങ്കുകളും സമാനതരത്തിൽ നടത്തിയ മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
കൂടുതൽ പ്രതികളെ അന്വേഷണത്തിലൂടെ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. സെൻട്രൽ ബാങ്ക് ഒാഫ് ബഹ്റൈെൻറ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ബാങ്കുകൾക്കെതിരെ അന്വേഷണം ആരംഭിച്ചത്. ആഭ്യന്തര മന്ത്രാലയത്തിലെ ഫിനാൻഷ്യൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റിെൻറയും സെൻട്രൽ ബാങ്ക് ഒാഫ് ബഹ്റൈെൻറയും സ്വതന്ത്ര അന്താരാഷ്ട്ര വിദഗ്ധരുടെയും സഹകരണത്തോടെ നടത്തിയ അന്വേഷണത്തിൽ ഫ്യൂച്ചർ ബാങ്കും ഉടമകളും ബഹ്റൈൻ ബാങ്കിങ് നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്ന് കണ്ടെത്തി.
ഇൗ ബാങ്കുകളുമായി ബന്ധപ്പെട്ട നിരവധി കേസുകൾ പബ്ലിക് പ്രോസിക്യൂഷൻ നേരത്തേ കോടതിയിലേക്ക് കൈമാറിയിരുന്നു. ഇതുവരെ 354 മില്യൺ ദീനാറിെൻറ പിഴയും തടവ് ശിക്ഷയുമാണ് പ്രതികൾക്ക് ചുമത്തിയത്. 367 മില്യൺ ഡോളറിെൻറ അനധികൃത സമ്പത്ത് കണ്ടുകെട്ടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.