സാമ്പത്തിക കൈമാറ്റം നിരീക്ഷിക്കുന്നതായി മന്ത്രി
text_fieldsമനാമ: രാജ്യത്ത് രജിസ്റ്റർ ചെയ്ത ചാരിറ്റികൾ വഴി കൈമാറ്റം ചെയ്യപ്പെടുന്ന പണത്തിന്റെ കൃത്യമായി നിരീക്ഷിക്കുന്നതായി തൊഴിൽ മന്ത്രി ജമീൽ ഹുമൈദാൻ അറിയിച്ചു.
ചാരിറ്റബിൾ സൊസൈറ്റികളെക്കുറിച്ചും അവയുടെ പ്രവർത്തനങ്ങളെക്കുറിച്ചും പാർലമെന്റിന്റെ പബ്ലിക് യൂട്ടിലിറ്റീസ് ആൻഡ് എൻവയൺമെന്റ് അഫയേഴ്സ് കമ്മിറ്റി ചെയർമാൻ ഖാലിദ് ബു ഒങ്കിന്റെ ചോദ്യത്തിന് രേഖാമൂലം മറുപടി നൽകുകയായിരുന്നു അദ്ദേഹം. കൈമാറ്റം ചെയ്യപ്പെടുന്ന പണം തീവ്രവാദികളും കള്ളപ്പണം വെളുപ്പിക്കുന്നവരും ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ കർശനമായി നിരീക്ഷിക്കുകയും സൂക്ഷ്മപരിശോധന നടത്തുകയും ചെയ്യുന്നുണ്ട്.
തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ആഭ്യന്തര മന്ത്രാലയവുമായും സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈനുമായും സഹകരിച്ച് നിയമലംഘനങ്ങൾ തടയാനും തീവ്രവാദ ഫണ്ടിങ് ചെറുക്കാനും ശ്രമം നടത്തുന്നുണ്ട്. രാജ്യത്ത് രജിസ്റ്റർ ചെയ്ത 650 ചാരിറ്റി സൊസൈറ്റികൾ ഉണ്ട്, എന്നാൽ 188 എണ്ണം മാത്രമാണ് ലൈസൻസ് നേടിയതെന്നും അദ്ദേഹം എംപിമാരെ അറിയിച്ചു.
ലൈസൻസ് ലഭിക്കാനുള്ള കാരണങ്ങൾ യഥാർഥവും നിയമപരവുമാണെന്ന് പരിശോധിച്ചതിന് ശേഷം മാത്രമേ ലൈസൻസ് അനുവദിക്കൂ.
എല്ലാ സാമ്പത്തിക ഇടപാടുകളും പ്രാദേശിക, വിദേശ സ്രോതസ്സുകളിൽനിന്നുള്ള സംഭാവനകളും നിരീക്ഷണത്തിന് വിധേയമാക്കുന്നതായും അദ്ദേഹം പറഞ്ഞു.
വിദേശ കൈമാറ്റങ്ങളുടെ കാര്യത്തിൽ ഇടപാടുകൾ അംഗീകൃത ബാങ്കുകളിലേക്ക് നടത്തേണ്ടതുണ്ട്, കൂടാതെ ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പാലിക്കേണ്ടതുണ്ടെന്നും മന്ത്രി അറിയി
ച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.