മോണോ ആക്ടിൽ വിജയം കൊയ്ത് ഇരട്ടകൾ
text_fieldsമനാമ: കേരളീയ സമാജം ബാലകലോത്സവം മോണോആക്ടിൽ (ഗ്രൂപ്പ് മൂന്ന്) വിജയം നേടിയത് ഇരട്ട സഹോദരങ്ങൾ. ഇന്ത്യൻ സ്കൂൾ അഞ്ചാം തരം വിദ്യാർഥികളായ ശ്രീഹരി ആർ. നായർ, കൃഷ്ണ ആർ. നായർ എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും സ്‌ഥാനങ്ങൾ നേടിയത്.
ശ്രീഹരി റഫീഖ് അഹമ്മദിെൻറ ‘വഴിക്കണ്ണ്’ എന്ന കവിതയുടെ മോണോ ആക്ട് ആവിഷ്കാരമാണ് അവതരിപ്പിച്ചത്. അന്ധമായ രാഷ്ട്രീയ വിരോധം മനുഷ്യനിലെ നൻമകളുടെ ഉറവുവറ്റിക്കുന്നത് ശ്രീഹരി മനോഹരമായി അവതരിപ്പിച്ചു. ആനുകാലിക രാഷ്ട്രീയ സാഹചര്യത്തിൽ വാദി പ്രതിയായി മാറുന്ന സന്ദർഭമാണ് ‘മരമീടെൻറ’ കഥ പറഞ്ഞ് കൃഷ്ണ അവതരിപ്പിച്ചത്. ശശിധരൻ നീലേശ്വരത്തിെൻറ രചനയെ അടിസ്ഥാനമാക്കിയാണ് ഇൗ മോണോ ആക്ട് തയാറാക്കിയത്.
ഇരുവരെയും മോണോ ആക്ട് അഭ്യസിപ്പിച്ചത് പ്രമുഖ നാടകപ്രവർത്തകനായ ദിനേശ് കുറ്റിയിൽ ആണ്.
ഗായകനും മാധ്യമപ്രവർത്തകനുമായി രാജീവ് വെള്ളിക്കോത്തിെൻറയും ശുഭ പ്രഭയുടെയും മക്കളാണ്. കൃഷ്ണക്ക് ഇംഗ്ലിഷ് പദ്യം, ഇംഗ്ലിഷ് കഥ പറച്ചിൽ, മലയാളം കഥ പറച്ചിൽ എന്നീ ഇനങ്ങളിൽ സമ്മാനങ്ങളുണ്ട്. നാടകം, സ്കിറ്റ് തുടങ്ങിയ രംഗങ്ങളിൽ ഇരുവരും സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.