വനവത്കരണ പദ്ധതി വ്യാപിപ്പിക്കുന്നതിൽ കൂടുതൽ പങ്കാളിത്തം -മന്ത്രി
text_fieldsമനാമ: വനവത്കരണ പദ്ധതി വ്യാപിപ്പിക്കുന്നതിൽ വിവിധ മേഖലകളിലുള്ളവരുടെ പങ്കാളിത്തം പ്രോത്സാഹജനകമാണെന്ന് മുനിസിപ്പൽ, കാർഷിക മന്ത്രി വാഇൽ ബിൻ നാസിർ അൽ മുബാറക് വ്യക്തമാക്കി. വിവിധ മേഖലകളുമായി സഹകരിച്ചാണ് രാജ്യത്ത് കൂടുതൽ മരങ്ങൾ വെച്ചുപിടിപ്പിക്കാനുള്ള ശ്രമങ്ങൾ നടപ്പാക്കുന്നത്.
ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ബഹ്റൈനിലെ ജർമൻ എംബസിയിൽ നടന്ന വൃക്ഷത്തൈ നടുന്ന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹ്റൈനിലെ നയതന്ത്ര കാര്യാലയങ്ങളും ഇതിനായി മുന്നോട്ടുവരുന്നത് ശ്ലാഘനീയമാണ്.
കാലാവസ്ഥമാറ്റം ചെറുക്കാനും കാർബൺ ബഹിർഗമനത്തോത് ലഘൂകരിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വൃക്ഷത്തൈകൾ കൂടുതലായി വെച്ചുപിടിപ്പിക്കാനും ഹരിത പ്രദേശങ്ങൾ വ്യാപിപ്പിക്കാനും ശ്രമിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കാൻ മുന്നോട്ടുവന്ന ജർമൻ എംബസി അധികൃതർക്ക് അദ്ദേഹം പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.