നിലവിലെ കോവിഡ് കേസുകളിൽ അധികവും പുതിയ വകഭേദത്തിൽനിന്ന്
text_fieldsമനാമ: അതിവേഗത്തിൽ പടരുന്ന പുതിയ കൊറോണ വൈറസ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണണെന്ന് ബി.ഡി.എഫ് ഹോസ്പിറ്റലിലെ സാംക്രമിക രോഗ വിദഗ്ധനും നാഷനൽ മെഡിക്കൽ ടാസ്ക് ഫോഴ്സ് അംഗവുമായ ഡോ. ലഫ്. കേണൽ മനാഫ് അൽ ഖത്താനി പറഞ്ഞു.
വൈറസ് വ്യാപനം തടയുന്നതിൽ വാക്സിൻ ഫലപ്രദവും സുരക്ഷിതവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കോവിഡ് മൂലമുള്ള സങ്കീർണാവസ്ഥകൾ പ്രതിരോധിക്കാനും ഇത് സഹായിക്കും. വ്യക്തികളെയും കുടുംബങ്ങളെയും സമൂഹത്തെയും സംരക്ഷിക്കുന്നതിന് എല്ലാവരും കോവിഡ് വാക്സിൻ സ്വീകരിക്കാൻ രജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
കോവിഡ് പ്രതിരോധത്തിനുള്ള നാഷനൽ മെഡിക്കൽ ടീം നിർദേശിച്ച മുൻകരുതലുകൾ പാലിച്ച് രോഗവ്യാപനം തടയേണ്ടതിെൻറ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. നേരത്തേ നൽകിയിട്ടുള്ള മുൻകരുതൽ നിർദേങ്ങൾ തന്നെയാണ് ഇപ്പോഴും പാലിക്കേണ്ടത്. ബ്രിട്ടനിൽനിന്നുള്ള പുതിയ വകഭേദം നിലവിലെ കോവിഡ് രോഗികളിൽ മിക്കവരിലും കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. പ്രായമായവർക്കാണ് പുതിയ വകഭേദം കൂടുതൽ ഭീഷണി ഉയർത്തുന്നത്.
രോഗ ലക്ഷണങ്ങൾ വളരെ വൈകിയാണ് പ്രത്യക്ഷമാവുക എന്നതാണ് ഇതിെൻറ പ്രത്യേകത. സ്വന്തം വീട്ടിലുള്ളവരാണെങ്കിലും പ്രായമായവരും ഗുരുതര രോഗങ്ങളുള്ളവരുമായി ഇടപെടുേമ്പാൾ അതി ജാഗ്രത പുലർത്തണം.
രാജ്യത്തേക്ക് വരുന്ന യാത്രക്കാർ പത്താം ദിവസം രണ്ടാമതും പി.സി.ആർ ടെസ്റ്റ് നടത്തണമെന്ന് നിർബന്ധമാക്കിയ ഏകരാജ്യമാണ് ബഹ്റൈൻ. നിലവിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കാൻ കാരണം രാജ്യത്തേക്കുള്ള യാത്രക്കാർ മൂലമാണെന്ന് തെളിയിക്കുന്ന വസ്തുതകളില്ല. കുടുംബങ്ങളിൽനിന്നും സ്വകാര്യ കൂടിച്ചേരലുകളിൽനിന്നുമാണ് നിലവിലെ ഭൂരിഭാഗം കേസുകളും ഉണ്ടായതെന്നാണ് രണ്ടര ലക്ഷത്തോളം സമ്പർക്ക ശൃംഖലാ പഠനത്തിൽ കണ്ടെത്തിയത്.
കൂടിച്ചേരലുകൾ ഒഴിവാക്കുക, ഒരേ വീട്ടിലുള്ളവരെയും തൊട്ടടുത്ത സാമൂഹിക വൃത്തങ്ങളിലുള്ളവരെയും മാത്രം പെങ്കടുപ്പിച്ച് ചടങ്ങുകൾ നടത്തുക, വാക്സിൻ സ്വീകരിക്കുക, മുൻകരുതൽ പാലിക്കുക എന്നീ കാര്യങ്ങളിൽ എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.