മാതൃഭാഷാ ദിനത്തിൽ അമ്മ മലയാളത്തിന്റെ സൗന്ദര്യം നിറച്ച് അധ്യാപക പരിശീലനക്കളരി
text_fieldsമനാമ: ‘എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്ന മുദ്രാവാക്യവുമായി അധ്യാപക പരിശീലനക്കളരി സംഘടിപ്പിച്ച് ഫ്രണ്ട്സ് ബഹ്റൈൻ മലയാള വിഭാഗത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന മലയാളം പാഠശാല. കഥകള്‍ പറഞ്ഞും കവിതകള്‍ ചൊല്ലിയും പാട്ടുപാടിയും കുട്ടികള്‍ക്ക് മാതൃഭാഷയുടെ മധുരം പകര്‍ന്നു നൽകേണ്ട അധ്യാപകര്‍ പഠിതാക്കളായി മാറിയ അപൂർവമായ സന്ദർഭങ്ങൾക്കാണ് പരിശീലന കളരി സാക്ഷ്യം വഹിച്ചത്. സ്വാഭാവികമായ അന്തരീക്ഷത്തിൽ സ്വന്തം ഭാഷാഘടകത്തെ പ്രയോജനപ്പെടുത്തിക്കൊണ്ട് പഠിതാവ് സ്വയം ഭാഷ ആർജിച്ചെടുക്കുന്നത് എങ്ങനെ എന്ന വിഷയത്തിലൂന്നിയുള്ളതായിരുന്നു പരിശീലനം.
മലയാളം മിഷൻ ചാപ്റ്റർ അധ്യാപകരായ ബിജു എം.സതീഷ്, രജിത അനി, നിഷ ദിലീഷ് എന്നിവർ ക്ലാസുകളെടുത്തു. സക്കിയ ഷമീർ ആലപിച്ച പ്രാർഥന ഗീതത്തോടെയായിരുന്നു പരിശീലന പരിപാടികളുടെ തുടക്കം. എഫ്.എസ്.എ പാഠശാല കോഓഡിനേറ്റർ എ.എം.ഷാനവാസ് അധ്യക്ഷത വഹിച്ചു. ഫ്രന്റ്സ് വനിത വിഭാഗം അസിസ്റ്റൻറ് സെക്രട്ടറി റഷീദ സുബൈർ സ്വാഗതം പറഞ്ഞ ചടങ്ങിൽ അസിസ്റ്റൻറ് കോഓഡിനേറ്ററും അധ്യാപികയുമായ ഷഹീന നൗമൽ നന്ദി പറഞ്ഞു. എഫ്.എസ്.എ വിദ്യാഭ്യാസ വകുപ്പ് അധ്യക്ഷൻ സി. ഖാലിദ്, ഫ്രന്റ്സ് ബഹ്റൈൻ അസി. ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ, എക്സിക്യൂട്ടിവ് അംഗം അബ്ദുൽ ഹഖ് എന്നിവർ നേതൃത്വം നൽകി. ബഹ്റൈന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുപത്തഞ്ചോളം അധ്യാപകർ പരിശീലന കളരിയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.