സ്വകാര്യ മേഖലയിലെ അധികസമയ വേതനം ഇരട്ടിയാക്കണമെന്ന് എം.പി
text_fieldsമനാമ: സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ അധികസമയ വേതനം ഇരട്ടിയാക്കണമെന്ന നിർദേശവുമായി എം.പി. നിലവിൽ പകൽ സമയത്ത്, അധികസമയ നിരക്ക് 25 ശതമാനമാണ്. രാത്രിയിൽ 50 ശതമാനവും.
ഇത് പകൽ 50 ശതമാനവും രാത്രി ഇരട്ടി വേതനവുമാക്കണമെന്നാണ് ജലാൽ കാദെം എം.പിയുടെ നിർദേശം. സാധാരണ ജോലി സമയത്തിന് പുറത്ത് പൂർത്തിയാക്കിയ ജോലികൾക്കും ഔദ്യോഗിക അവധി ദിവസങ്ങളിൽ ജോലി ചെയ്യുന്നതിനും ഇത് ബാധകമാക്കണം. തൊഴിലാളികളുടെ അവകാശങ്ങൾ മെച്ചപ്പെടുത്തുന്നതിനും ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമായി പുതിയ നിർദേശം പരിഗണിക്കപ്പെടുമെന്നും എം.പി ചൂണ്ടിക്കാട്ടുന്നു.
വർധിച്ചുവരുന്ന ജീവിതച്ചെലവുകൾക്കും തൊഴിൽ ആവശ്യങ്ങൾക്കും അനുസൃതമായി അധികസമയ നിരക്ക് വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയുണ്ട്. തൊഴിലാളി യൂനിയനുകൾ, ജീവനക്കാർ, അഭിഭാഷക ഗ്രൂപ്പുകൾ എന്നിവ ഇക്കാര്യങ്ങൾ ആവശ്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. വേതനം വർധിപ്പിക്കുന്നത് കൂടുതൽ ഔട്ട്പുട്ടുണ്ടാകാൻ സഹായകമാകും.
തൊഴിലാളികൾക്ക് ഇത് പ്രോത്സാഹനമാകുകയും ചെയ്യും. ഈ നിർദേശം ലെജിസ്ലേറ്റിവ് ആൻഡ് ലീഗൽ അഫയേഴ്സ് കമ്മിറ്റിയുടെ പരിഗണനയിലാണ്. അതിനുശേഷം സർക്കാറിന്റെ പരിഗണനക്കുവിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.