ഭാരത് ജോഡോ യാത്രയിൽ മുഹമ്മദ് മൻസൂർ പങ്കുചേർന്നു
text_fieldsമനാമ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ ഐ.ഒ.സി ബഹ്റൈൻ പ്രസിഡന്റ് മുഹമ്മദ് മൻസൂറും പങ്കുചേർന്നു. ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള സൗഹൃദ ബന്ധത്തെക്കുറിച്ച് ഇരുവരും ആശയവിനിമയം നടത്തി. യാത്രക്ക് ഐ.ഒ.സി ബഹ്റൈൻ നേതൃത്വത്തിന്റെയും അംഗങ്ങളുടെയും ആശംസകളും അദ്ദേഹം അറിയിച്ചു.
വ്യാപാരം, വിനോദസഞ്ചാരം, സ്പോർട്സ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ചയിൽ ഉയർന്നുവന്നു. ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള കായിക, സാംസ്കാരിക വിനിമയം പ്രോത്സാഹിപ്പിക്കുന്നതിനായി മുഹമ്മദ് മൻസൂർ നടത്തുന്ന പ്രവർത്തനങ്ങളെ രാഹുൽ ഗാന്ധി അഭിനന്ദിച്ചു. ബഹ്റൈനിൽ ഭരണാധികാരികൾ തനിക്ക് നൽകിയ ഊഷ്മളമായ ആതിഥ്യത്തെക്കുറിച്ചും രാഹുൽ ഗാന്ധി സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.