മുഹറഖ് നിവാസികളെ ഹമദ് രാജാവ് സ്വീകരിച്ചു
text_fieldsമനാമ: മുഹറഖ് നിവാസികളുടെ പ്രതിനിധി സംഘവുമായി രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ കൂടിക്കാഴ്ച നടത്തി. സാഫിരിയ്യ പാലസില്‍ നടന്ന പ്രേത്യക കൂടിക്കാഴ്ചയില്‍ മുഹറഖ് നിവാസികളുടെ ആവശ്യങ്ങള്‍ക്ക് രാജാവ് നല്‍കുന്ന പ്രത്യേക പരിഗണനക്ക് പ്രദേശവാസികള്‍ നന്ദി രേഖപ്പെടുത്തി.
ജനങ്ങളുടെ ആവശ്യങ്ങള്‍ അറിഞ്ഞു പരിഹരിക്കുന്നതില്‍ ഹമദ് രാജാവിെൻറ ശ്രമങ്ങളെ മുഹറഖ് നിവാസികള്‍ പ്രത്യേകം ശ്ലാഘിക്കുകയും അദ്ദേഹത്തിെൻറ ആയുരാരോഗ്യത്തിനായി പ്രാർഥിക്കുകയും ചെയ്തു.
രാജാവിെൻറ നേതൃത്വത്തില്‍ രാജ്യം കൂടുതല്‍ പുരോഗതിയും വളര്‍ച്ചയും കൈവരിച്ചിട്ടുണ്ട്. വിവിധ പ്രദേശങ്ങളുടെ വികസനത്തിന് സര്‍ക്കാര്‍ നല്‍കുന്ന പ്രത്യേക പരിഗണന ജനങ്ങളുടെ പ്രശംസക്ക് പാത്രമായിട്ടുണ്ടെന്നും സംഘം വിലയിരുത്തി. പ്രതിനിധികളുമായി ഹമദ് രാജാവ് സ്നേഹ വര്‍ത്തമാനങ്ങള്‍ പങ്കുവെക്കുകയും ഒരൊറ്റ കുടുംബം പോലെ കഴിയുന്ന ബഹ്റൈന്‍ സംസ്കാരം കാത്തു സൂക്ഷിക്കാന്‍ അദ്ദേഹം ഉണര്‍ത്തുകയും ചെയ്തു. വിവിധ മേഖലകളില്‍ ബഹ്റൈന്‍ കൈവരിച്ച നേട്ടങ്ങള്‍ അഭിമാനകരമാണെന്നും അവ നിലനിർത്തുന്നതിൽ ജനങ്ങളുടെ പങ്ക് നിർണായകമാണെന്നും രാജാവ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.