Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ​മ​യ​പരിധി...

സ​മ​യ​പരിധി ലംഘിക്കുന്ന ഷോ​പ്പു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ട് മുഹറഖ് ഗ​വ​ർ​ണ​റേ​റ്റ്

text_fields
bookmark_border
Muharraq governorate
cancel
camera_alt

മുഹറഖ് ഗവർണറേറ്റ് സംഘടിപ്പിച്ച യോഗം

മ​നാ​മ: മു​ഹ​റ​ഖ് ഗ​വ​ർ​ണ​റേ​റ്റി​ലെ 52 ക​ട​ക​ൾ പ​ക​ലും രാ​ത്രി​യും അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി മു​ഹ​റ​ഖ് ഗ​വ​ർ​ണ​റേ​റ്റ്. പൊ​ലീ​സ് ഡ​യ​റ​ക്ട​റേ​റ്റ്, വ്യ​വ​സാ​യ വാ​ണി​ജ്യ മ​ന്ത്രാ​ല​യം, മു​ഹ​റ​ഖ് മു​നി​സി​പ്പാ​ലി​റ്റി, മു​ഹ​റ​ഖ് ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ഡ​യ​റ​ക്ട​റേ​റ്റ് എ​ന്നി​വ​യു​ടെ പ്ര​തി​നി​ധി​ക​ള​ട​ക്കം പ​​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്.

സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ പ്ര​കാ​രം 81 ഷോ​പ്പു​ക​ൾ 24 മ​ണി​ക്കൂ​റും തു​റ​ന്നി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ, ഇ​വ​യി​ൽ 26 എ​ണ്ണ​ത്തി​ന് മാ​ത്ര​മേ ലൈ​സ​ൻ​സ് ന​ൽ​കി​യി​ട്ടു​ള്ളൂ. ലൈ​സ​ൻ​സി​ല്ലാ​ത്ത 55 ക​ട​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്. ലൈ​സ​ൻ​സി​ല്ലാ​ത്ത ബി​സി​ന​സു​ക​ളി​ൽ റ​സ്റ്റാ​റ​ന്റു​ക​ൾ, കോ​ൾ​ഡ് സ്റ്റോ​റു​ക​ൾ, ക​ഫേ​ക​ൾ, അ​ല​ക്കു​ക​ട​ക​ൾ, ഇ​ല​ക്ട്രോ​ണി​ക് ഷി​ഷ ഷോ​പ് എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു.

24 മ​ണി​ക്കൂ​റും ഒ​രു ഷോ​പ് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ങ്കി​ൽ ലൈ​സ​ൻ​സ് വേ​ണം. അ​തി​ന് നി​ശ്ചി​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ശാ​ന്ത​മാ​യ അ​ന്ത​രീ​ക്ഷം നി​ല​നി​ർ​ത്തു​ക, പാ​ർ​ക്കി​ങ് സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കു​ക, പൊ​തു​ശ​ല്യ​മി​ല്ലാ​തി​രി​ക്കു​ക, ഗ​താ​ഗ​ത ത​ട​സ്സ​മു​ണ്ടാ​ക്കാ​തി​രി​ക്കു​ക, റോ​ഡി​ന്റെ​യും പ്ര​ദേ​ശ​ത്തി​ന്റെ​യും സ്വ​ഭാ​വം, ക​ട​ക്കു​ള്ളി​ലും പു​റ​ത്തും സു​ര​ക്ഷ കാ​മ​റ​ക​ൾ എ​ന്നീ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ലേ ​ലൈ​സ​ൻ​സ് ന​ൽ​കു​ക​യു​ള്ളൂ.

യോ​ഗ​ത്തി​ൽ, ലൈ​സ​ൻ​സി​ങ് സം​വി​ധാ​ന​ങ്ങ​ളെ​ക്കു​റി​ച്ചും നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും ച​ർ​ച്ച ന​ട​ന്നു. നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ രാ​ജ്യ​ത്തു​ട​നീ​ളം ബാ​ധ​ക​മാ​ക്കാ​വു​ന്ന ഒ​രു ഏ​കീ​കൃ​ത നി​യ​മ നി​ർ​മാ​ണം ആ​വ​ശ്യ​മാ​ണെ​ന്ന് കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ അ​സീ​സ് അ​ൽ നാ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ViolationBahrain NewsMuharraq governorate
News Summary - Muharraq governorate to take action against shops violating deadline
Next Story