Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ​ണി​പൂ​ർ​ത്തി​യാ​യ...

പ​ണി​പൂ​ർ​ത്തി​യാ​യ മു​ഹ​റ​ഖ് ഹെ​ൽ​ത്ത് കെ​യ​ർ സെ​ന്‍റ​ർ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ​ക്ക് കൈ​മാ​റി

text_fields
bookmark_border
പ​ണി​പൂ​ർ​ത്തി​യാ​യ മു​ഹ​റ​ഖ് ഹെ​ൽ​ത്ത് കെ​യ​ർ സെ​ന്‍റ​ർ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ​ക്ക് കൈ​മാ​റി
cancel
camera_alt

മു​ഹ​റ​ഖി​ൽ പു​തു​താ​യി പ​ണി പൂ​ർ​ത്തി​യാ​യ ഹെ​ൽ​ത്ത് കെ​യ​ർ സെ​ന്‍റ​ർ

മ​നാ​മ: മു​ഹ​റ​ഖി​ൽ പു​തു​താ​യി പ​ണി പൂ​ർ​ത്തി​യാ​യ ഹെ​ൽ​ത്ത് കെ​യ​ർ സെ​ന്‍റ​ർ തൊ​ഴി​ൽ മ​ന്ത്രാ​ല​യം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ​ക്ക് കൈ​മാ​റി. 100 കി​ട​ക്ക​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ഹെ​ൽ​ത്ത് കെ​യ​ർ സെ​ന്‍റ​റി​ൽ രോ​ഗി​ക​ൾ​ക്കു​ള്ള മു​റി​ക​ൾ, പു​ന​ര​ധി​വാ​സ യൂ​നി​റ്റു​ക​ൾ, ല​ബോ​റ​ട്ട​റി, ഫാ​ർ​മ​സി, റേ​ഡി​യോ​ള​ജി യൂ​നി​റ്റ്, ഫി​സി​യോ തെ​റ​പ്പി എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സെ​ന്‍റ​റി​നെ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്കെ​ത്തി​ക്കു​ന്ന​തി​നു​ള്ള തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തെ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ശൈ​ഖ് മി​ശ്അ​ൽ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖ​ലീ​ഫ കൈ​മാ​റ്റ ച​ട​ങ്ങി​ൽ പ്ര​തി​പാ​ദി​ച്ചു.

ബ​ഹ്റൈ​നി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് സൗ​ദി അ​റേ​ബ്യ​യു​ടെ സ​ഹ​ക​ര​ണ​ത്തെ അ​ദ്ദേ​ഹം ഈ​യ​വ​സ​ര​ത്തി​ൽ പ്ര​ശം​സി​ച്ചു. പ്രാ​യ​മാ​യ​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ദീ​ർ​ഘ​കാ​ലം പ​രി​ച​ര​ണം ആ​വ​ശ്യ​മു​ള്ള രോ​ഗി​ക​ൾ​ക്ക് ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള ആ​രോ​ഗ്യ സം​ര​ക്ഷ​ണം സെ​ന്‍റ​ർ വ​ഴി ന​ൽ​കാ​ൻ ക​ഴി​യു​മെ​ന്ന് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളു​ടെ ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഡോ. ​മ​റി​യം അ​ൽ ജ​ല​ഹ്മ പ​റ​ഞ്ഞു. ദി​വ​സ​വു​മു​ള്ള പ​രി​ശോ​ധ​ന​ക​ൾ, പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ, മാ​ന​സി​കാ​രോ​ഗ്യ പി​ന്തു​ണ, ജീ​വ​ന​ക്കാ​രു​ടെ പ​രി​ശീ​ല​നം തു​ട​ങ്ങി​യ​വ​യി​ൽ ഉ​യ​ർ​ന്ന നി​ല​വാ​രം പു​ല​ർ​ത്താ​ൻ ക​ഴി​യു​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain Newsinfrastructure development
News Summary - Muharraq Health Care Center handed over to Government Hospitals
Next Story