മുഹറഖ് ദേശീയ സ്വത്വത്തിെൻറ പ്രതീകം –ആഭ്യന്തര മന്ത്രി
text_fieldsമനാമ: മുഹറഖ് ദേശീയ സ്വത്വത്തിെൻറ പ്രതീകമാണെന്ന് ആഭ്യന്തരമന്ത്രി കേണല്‍ ജനറല്‍ ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല ആല് ഖലീഫ വ്യക്തമാക്കി. മുഹറഖ് പൊലീസ് ആസ്ഥാനം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലീസ് ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം മുഴുവന്‍ പ്രദേശവാസികള്‍ക്കും ആശംസകള്‍ നേരുകയും ചെയ്തു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പൊലീസ് സേന നടത്തിക്കൊണ്ടിരിക്കുന്ന പങ്ക് വലുതാണെന്ന് അദ്ദേഹം പറഞ്ഞു. പബ്ലിക് സെക്യുരിറ്റി ചീഫ് മേജര്‍ ജനറല്‍ താരിഖ് ബിന്‍ ഹസന് അല്‍ ഹസന്, മുഹറഖ് ഗവര്‍ണര്‍ സല്മാന് ബിന്‍ ഹിന്ദി അല്‍ മന്നാഇ എന്നിവര്‍ ചേര്‍ന്ന് ആഭ്യന്തര മന്ത്രിയെ സ്വീകരിച്ചു.
ഖത്തറിെൻറ പിടിയില്‍നിന്നും മോചിതരായെത്തിയ മീന്‍പിടുത്തക്കാരുടെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്തു. അല്‍ ജസീറ ചാനല്‍ നടത്തിക്കൊണ്ടിരിക്കുന്ന ദുഷ്പ്രചാരണങ്ങളെ മുഹറഖിലെ കുടുംബങ്ങളും പൗരപ്രമുഖരും അപലപിക്കുകയും ചെയ്തു. ബ്രിട്ടീഷ് ആഭ്യന്തരമന്ത്രി മുഹറഖ് പൊലീസ് ആസ്ഥാനം സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട് അല്‍ ജസീറ ചാനല്‍ നല്കിയ വാര്‍ത്ത കെട്ടിച്ചമച്ചതാണ്.
ഇക്കാര്യത്തില്‍ ബ്രിട്ടീഷ് പാര്‍ലമെൻറംഗങ്ങള്‍ അടക്കം നിഷേധവുമായി രംഗത്തുവന്നിട്ടുമുണ്ട്. പൊലീസ് സേനയുടെ ശാക്തീകരണത്തിനായി നടത്തിക്കൊണ്ടിരിക്കുന്ന പരിശീലന പരിപാടികള്‍ സേനയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.