മുഹറഖ് മലയാളി സമാജം റമദാൻ ഭക്ഷ്യ കിറ്റുകൾ ഏറ്റുവാങ്ങി
text_fieldsമുഹറഖ് മലയാളി സമാജം ഭാരവാഹികൾ റമദാൻ ഭക്ഷ്യ കിറ്റുകൾ ഏറ്റുവാങ്ങുന്നു
മനാമ: കാപിറ്റൽ ഗവർണറേറ്റ് റമദാനിൽ പ്രയാസമനുഭവിക്കുന്നവർക്കായി നൽകുന്ന ഭക്ഷ്യ കിറ്റുകൾ ഉമ്മുൽ ഹസം ചാരിറ്റി വിങ് ഓഫിസിൽ കാപിറ്റൽ ഗവർണറേറ്റ് സ്ട്രാറ്റജിക് പ്ലാനിങ് ആൻഡ് പ്രോജക്ട്സ് മാനേജ്മെൻറ് ഹെഡ് യൂസുഫ് യാഖൂബ് ലോറിയിൽനിന്ന് മുഹറഖ് മലയാളി സമാജം പ്രസിഡൻറ് അൻവർ നിലമ്പൂർ, സെക്രട്ടറി ആനന്ദ് വേണുഗോപാൽ നായർ, ട്രഷറർ അബ്ദുറഹ്മാൻ കാസർകോട് എന്നിവർ ഏറ്റുവാങ്ങി.
വൺ ഹോസ്പിറ്റാലിറ്റി ജനറൽ മാനേജർ ആൻറണി പൗലോസ് സന്നിഹിതനായിരുന്നു. പ്രയാസമനുഭവിക്കുന്ന നിരവധിപേർക്ക് ആശ്വാസമാണ് കാപിറ്റൽ ഗവർണറേറ്റ് നൽകുന്ന ഈ സഹായമെന്ന് പ്രസിഡൻറ് അൻവർ നിലമ്പൂർ പറഞ്ഞു. മുഹറഖ് മലയാളി സമാജം ചാരിറ്റി വിങ്ങിെൻറ നേതൃത്വത്തിൽ മുൻ സെക്രട്ടറി സുജ ആനന്ദ്, ചാരിറ്റി വിങ് കൺവീനർ മുജീബ് വെളിയങ്കോട്, മെംബർഷിപ് സെക്രട്ടറി നിസാർ മാഹി, എൻറർടെയ്ൻമെൻറ് സെക്രട്ടറി സജീവൻ വടകര, എക്സിക്യൂട്ടിവ് അംഗം ശിഹാബ് കറുകപുത്തൂർ എന്നിവർ വിതരണം ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.