മുഹറഖ് മലയാളി സമാജം പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു
text_fieldsമനാമ: മുഹറഖ് എം.എം.എസ് ഓഫിസിൽ നടന്ന മുഹറഖ് മലയാളി സമാജം യോഗം പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.തെരഞ്ഞെടുപ്പ് വരണാധികാരി ലത്തീഫ് കോളിക്കലിന്റെ നേതൃത്വത്തിലാണ് യോഗം നടന്നത്. പ്രസിഡന്റായി അനസ് റഹീമിനെയും സെക്രട്ടറിയായി ആനന്ദ് വേണുഗോപാൽ നായരെയും ട്രഷററായി ശിവശങ്കർ കൊച്ചിയെയും തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: വൈസ് പ്രസിഡന്റ്മാർ: അബ്ദുൽ മൻഷീർ, ദിവ്യ പ്രമോദ്,ജോ. സെക്രട്ടറിമാർ: ബാഹിറ അനസ്, സുനിൽ കുമാർ,അസി. ട്രഷറർ: തങ്കച്ചൻ ചാക്കോ,എന്റർടെയിൻമെന്റ് കൺവീനർ: ഫിറോസ് വെളിയൻകോട്,മെംബർഷിപ് സെക്രട്ടറി: മുഹമ്മദ് ഷാഫി,സ്പോർട്സ് വിങ് കൺവീനർ: അബ്ദുൽ റഹ്മാൻ പട്ല,ചാരിറ്റി വിങ് കൺവീനർ: പ്രമോദ് വടകര,മീഡിയ സെൽ കൺവീനർ: പ്രമോദ് കുമാർ.
ഉപദേശക സമിതി ചെയർമാനായി കെ.എ. ലത്തീഫിനെയും തെരഞ്ഞെടുത്തു,സംഘടന തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പാലിച്ചായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.