മുഹറഖ് നൈറ്റ്സ് ആഘോഷം നാളെ മുതൽ
text_fieldsമനാമ: രണ്ടാമത് മുഹറഖ് നൈറ്റ്സ് ആഘോഷം ഡിസംബർ 14ന് തുടക്കമാവും. ബഹ്റൈന്റെ സാംസ്കാരിക, പൈതൃക കേന്ദ്രമായ മുഹറഖിൽ നടക്കുന്ന ആഘോഷം 10 ദിവസം നീളും.
ശൈഖ് ഇബ്രാഹിം ബിൻ മുഹമ്മദ് ആൽ ഖലീഫ കൾചറൽ ആൻഡ് റിസർച് സെന്ററുമായി സഹകരിച്ച് ബഹ്റൈൻ പാരമ്പര്യ, പൈതൃക അതോറിറ്റിയാണ് ആഘോഷപരിപാടികൾ ഒരുക്കുന്നത്.
ബഹ്റൈൻ ദേശീയദിനാഘോഷവുമായി ബന്ധപ്പെട്ട് നടക്കുന്ന പരിപാടിയിൽ കലാസദസ്സുകൾ, ഡിസൈനിങ്, വസ്ത്രാലങ്കാരം, കരകൗശല പ്രദർശനം, സംഗീത പരിപാടി, സിനിമ പ്രദർശനം, വൈവിധ്യമാർന്ന ഭക്ഷ്യവസ്തുക്കളുടെ പ്രദർശനവും വിൽപനയും തുടങ്ങി വൈവിധ്യമാർന്നതും എല്ലാ പ്രായത്തിലുള്ളവരെയും ആകർഷിക്കുന്നതുമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാബ്കോ എനർജീസ്, ജി.എഫ്.എച്ച് ഗ്രൂപ്, മറീന ബഹ്റൈൻ, ബഹ്റൈൻ നാഷനൽ ബാങ്ക്, ഡിസൈൻ ക്രിയേറ്റിവ് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് മുഹറഖ് നൈറ്റ്സ് ആഘോഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.