മുഹറഖ് പ്രദേശവാസികളെ ഹമദ് രാജാവ് സ്വീകരിച്ചു
text_fieldsമനാമ: രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്ക് അഭിവാദ്യങ്ങൾ നേരാനെത്തിയ മുഹറഖ് പ്രദേശവാസികളെ സഖീർ പാലസിൽ സ്വീകരിച്ചു. സംഘം ഹമദ് രാജാവിന് റമദാൻ ആശംസകൾ നേരുകയും ദീർഘായുസ്സിനും ആരോഗ്യത്തിനായി പ്രാർഥിക്കുകയും ചെയ്തു.
മുഹറഖും മുഹറഖ് നിവാസികളും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് ഹമദ് രാജാവ് വ്യക്തമാക്കി. രാജ്യത്തോടും ഭരണാധികാരികളോടും നിറഞ്ഞ സ്നേഹവും കൂറുമാണ് എന്നും മുഹറഖ് നിവാസികൾ പ്രദർശിപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റമദാന്റെ നന്മയും സഹാനുഭൂതിയും പരസ്പരം പ്രകടിപ്പിക്കാനും പ്രസരിപ്പിക്കാനും കഴിയട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടിക്കാഴ്ചയിൽ ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫയും സന്നിഹിതനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.