മുജാഹിദ് പത്താം സംസ്ഥാന സമ്മേളനം; അൽ ഫുർഖാൻ സെന്റർ പ്രചാരണ സംഗമം സംഘടിപ്പിച്ചു
text_fieldsമനാമ: 'നിർഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം' എന്ന ശീർഷകത്തിൽ ഡിസംബർ അവസാനം കോഴിക്കോട് സ്വപ്നനഗരിയിൽ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളന പ്രചാരണാർഥം ബഹ്റൈൻ അൽ ഫുർഖാൻ സെന്റർ സംഗമം സംഘടിപ്പിച്ചു. മനാമ കെ.എം.സി.സി ഹാളിൽ നടന്ന പരിപാടി കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്തു. കേരള ജംഇയ്യതുൽ ഉലമ സെക്രട്ടറി ഹനീഫ കായക്കൊടി പ്രമേയ വിശദീകരണം നിർവഹിച്ചു. അൽ ഫുർഖാൻ സെന്റർ ചെയർമാൻ ഡോ.
അബ്ദുല്ലാഹ് അബുൽ ഹമീദ് അസ്സഅദി, കെ.എം.സി.സി ബഹ്റൈൻ ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ, സീനിയർ വൈസ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി, ഫ്രൻഡ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ജമാൽ നദ്വി, ഇന്ത്യൻ ഇസ്ലാഹി സെന്റർ ജനറൽ സെക്രട്ടറി സിറാജ് മേപ്പയൂർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
ടി.പി. അബ്ദുറഹ്മാൻ, അബ്ദുൽ മജീദ് തെരുവത്ത്, പി.പി. നൗഷാദ് സ്കൈ, നൂറുദ്ദീൻ ഷാഫി, ജാഫർ മൊയ്ദീൻ എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു. അൽ ഫുർഖാൻ സെന്റർ ആക്ടിങ് പ്രസിഡന്റ് മൂസ സുല്ലമി അധ്യക്ഷത വഹിച്ച പരിപാടിക്ക് ജനറൽ സെക്രട്ടറി സുഹൈൽ മേലടി സ്വാഗതവും പ്രോഗ്രാം ജനറൽ കൺവീനർ അബ്ദുസ്സലാം ബേപ്പൂർ നന്ദിയും പറഞ്ഞു. മുജീബ് റഹ്മാൻ എടച്ചേരി, മനാഫ്, കബീർ പാലക്കാട്, ഇൽയാസ് കക്കയം, അനൂപ് തിരൂർ, ഫാറൂഖ് മാട്ടൂൽ, ഇഖ്ബാൽ തളിപ്പറമ്പ്, കെ.പി. യൂസുഫ്, മുജീബ് വെട്ടത്തൂർ, സഫീർ മേപ്പയൂർ, എൻ.പി. ആശിഖ്, മുന്നാസ്, റമീസ്, സമീർ പട്ടേരി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.