മുരളീധരൻ ആർ. കർത്തക്ക് സാമൂഹിക പ്രവർത്തകരുടെ യാത്രയയപ്പ്
text_fieldsമനാമ: നാട്ടിലേക്ക് മടങ്ങുന്ന ബഹ്റൈനിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ മുരളീധരൻ ആർ. കർത്തക്ക് പ്രവാസി സമൂഹത്തിെൻറ ഉൗഷ്മള യാത്രയയപ്പ്. കേരള പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂരിെൻറ നേതൃത്വത്തിൽ ഒത്തുചേർന്നാണ് സാമൂഹിക പ്രവർത്തകർ യാത്രയയപ്പ് ഒരുക്കിയത്.
24 വർഷത്തോളം ഇന്ത്യൻ എംബസിയിൽ ജോലിചെയ്ത് പ്രവാസി ഇന്ത്യക്കാർക്ക് സഹായവും തണലുമായ മുരളീധരൻ കർത്ത സർവിസിൽനിന്ന് സ്വയം വിരമിച്ച് മുംബൈയിൽ ജീവിക്കാൻ ഒരുങ്ങുകയാണ്. ഒരിക്കൽ പരിചയപ്പെട്ടാൽ മറക്കാൻ കഴിയാത്ത ആ വ്യക്തിത്വം ഔദ്യോഗികമായ സേവനമുഖം എന്നതിനപ്പുറം സ്നേഹത്തിെൻറയും കരുണയുടെയും പ്രതീകമായാണ് അനുഭവപ്പെടാറുള്ളതെന്ന് സാമൂഹിക പ്രവർത്തകർ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിെൻറ കൈകളിൽ പ്രതീക്ഷയോടെ ഏൽപിക്കപ്പെട്ട ഒരു കടലാസും പരിഹാരം കാണാതെ തിരിച്ച് ലഭിച്ചിട്ടില്ല എന്ന സന്തോഷമാകും ഓരോ പ്രവാസിക്കുമുണ്ടായിട്ടുള്ളത്. അദ്ദേഹത്തിെൻറ സേവനവും സ്നേഹവും കരുണയും എന്നെന്നും ഓർമിക്കപ്പെടുമെന്നും ചടങ്ങിൽ പെങ്കടുത്തവർ പറഞ്ഞു.
സാമൂഹിക പ്രവർത്തകരായ കെ.ടി. സലീം, നിസാർ കൊല്ലം, പി. ശ്രീജിത്ത്, നജീബ് കടലായി, ലത്തീഫ് മരക്കാട്ട്, ഹാരിസ് പഴയങ്ങാടി, റാഷി കണ്ണങ്കോട് എന്നിവർ പെങ്കടുത്തു. സുബൈർ കണ്ണൂർ ഉപഹാരം നൽകി. അൻവർ കണ്ണൂർ, നൗഷാദ് പൂനൂർ, സൈനുൽ കൊയിലാണ്ടി, നുബിൻ ആലപ്പുഴ, മൻസൂർ കണ്ണൂർ, നജീബ് കണ്ണൂർ എന്നിവർ നേതൃത്വം നൽകി. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.